മം…

ഒരു തരത്തില്‍ ചിന്തിക്കുമ്പോ …

2030 ഓടെ ഡ്രൈവര്‍മാര്‍ടെ ജോലി ഡ്രോണുകള്‍ ഏറ്റെടുക്കുമെന്ന് വിവരമുള്ളവര്‍ പറഞ്ഞു കേള്‍ക്കുന്നു , ഒരു പക്ഷെ ഒരു നൂറു വര്‍ഷങ്ങള്‍ക്കപ്പുറം മനുഷ്യനെന്ന വര്‍ഗത്തിന് തൊഴില്‍ തന്നെ നഷ്ടപ്പെട്ടേക്കാം അതിജീവനമെന്നത് ഓരോ ദിവസവും ജീവിക്കുക സ്വയം നിലനില്‍ക്കുക എന്നത് മാത്രമാകും , ഗാര്‍ഡിയന്‍ പത്രാധിപര്‍ പറയുന്നത് നിങ്ങള്‍ ഇവിടെ ജീവിക്കുന്നതിനും ജനിച്ചു പോയതിനും ലഭിക്കുന്ന കൂലിമാത്രം ആയിരിക്കും ലയ്ഫ്‌ …

അങ്ങനെയെങ്കില്‍ ഒറ്റയ്ക്ക് നടന്ന് തോന്നിയപോലെ തിന്നാനും കുടിക്കാനും ഇണചേരാനും ഒക്കെ ഇടങ്ങള്‍ നമ്മള് തന്നെ ഉണ്ടാക്കിയെടുക്കും അങ്ങനെ പരിണാമം ഒരു ചക്രം പൂര്‍ത്തീകരിക്കും …

#banglore_tempt_us

each and every party we join, it makes us something louder , tempt to think deeper and much more …

in this era, make a companion or join in a group is pretty simple, take ur phone and join vertually in fb or anything else. no tension for parents and I dont think all vertual relations are going to be bad. bcoz I have some.

but now #banglore was makes a shock on each and every indian. still tempts to think mare. what happened to our LOVERS PARADISE …. think we should start to think on our own family organisation. bcoz the parents which we guide unnaturally made up some kind of directions for women.

*don’t smile to any strangers

*don’t walk alone in a foot path , if while u walking make a connection through any of one in family.

*don’t accept a lift from any of ur friends.

*don’t , don’t , don’t

i think these are all in every family, but let me take upside down on this matter.

if any of the boys hear such instruction when he was in childhood especially in his own family he learn that, or he started to think these are all for women’s and he develops his own image. and finally, he try to implement that.

this was what we see on this new year party at #Banglore.

so I feel shame on it. make our child as a better person. guide him to see the world transparently.

and be a change yourself.

the ‘wastest’ Boy…

ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും, കൂടാതെ ഗാന്ധി ഫെലോഷിപ്പ് ലഭിച്ച് ഇന്ത്യയിലെ ചേരികളിലൂടെ സഞ്ചരിച്ച് രണ്ടു വര്ഷത്തെ പഠനം ഇത്രയൊക്കെ കൈയിലുണ്ടായിട്ട്ും കോഴിക്കോട് പുതുപ്പാടിക്കാരന്‍ ജാബിര്‍ ഇന്നും വേസ്റ്റ് എടുക്കുന്ന പണി ചെയ്യുന്നവന്‍ എന്നാണ് നാട്ടില്‍ അറിയപ്പെടുന്നത്.
അത് സത്യവുമാണ് , പക്ഷേ കേരളത്തിന്‍റെ ധനമന്ത്രി അമ്പരന്ന് സ്വന്തം ഫേസ്‌ ബുക്കില്‍ എഴുതാന്‍ തക്ക രീതിയിലാണ് ഈ ചെറുപ്പക്കാരന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്നുമാത്രം. പക്ഷേ കേവലം ഒരു ഫേസ് ബുക്ക പേജില്‍ ഒതുക്കാവുന്ന കഥയല്ല
ജാബിറിന്‍റെ ജീവിതം. കോഴിക്കോട്ടെ പുതുപ്പാടി എന്ന ഗ്രാമത്തിലെ ഒരു ശരാശരി വിദ്യാര്‍ത്ഥിയില്‍നിന്ന്ും ആരംഭിച്ച് കൈവല്യ ഫൗണ്ടേഷന്‍റെ ഭാവിയില്‍ ഇന്ത്യയെ നയിക്കാന്‍ കെല്‍പ്പുള്ളവരുടെ പട്ടികയിലേക്ക് വളര്‍ന്ന ആ കഥ കേള്‍ക്കാനായിരുന്നു ഞാന്‍ ജാബിറിലേക്കെത്തിയത്. ഏറെ തിരക്കുകള്‍ക്കിടയിലും ജാബിര്‍ എനിക്കായി സമയം കണ്ടെത്തി. സംസാരിച്ചുതുടങ്ങി.

jabir-karat-5

ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം കോഴിക്കോട് അതിര്‍ത്തി പ്രദേശമായ അടിവാരത്തെ പുതുപ്പാടി എന്ന ഗ്രാമത്തിലാണ്. ഉപ്പയ്ക്ക് കൂലിപ്പണിയായിരുന്നു. ചേട്ടന്‍ പത്താം ക്ലാസിനപ്പുറം പോയിട്ടില്ല, ഞാനും ഒരു ശരാശരിക്കപ്പുറമൊന്നും പഠനത്തില്‍ പെര്‍ഫോം ചെയ്തിട്ടില്ല. പക്ഷേ പ്‌്‌്‌ളസ് ടു കഴിഞ്ഞപ്പോള്‍ ഒരു ബന്ധു വഴി എനിക്ക് ഡല്‍ഹിയൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍ ശരിയായി അതായിരുന്നു ജീവിതത്തിലെ വഴിത്തിരിവായത്.

 

അന്നുവരെ മര്യാദയ്ക്ക് പത്രം പോലും വായിക്ക്ാതിരുന്ന ഞാന്‍ അവിടെയെത്തിചേര്‍ന്നപ്പോള്‍ സത്യത്തില്‍ പകച്ചു പോകുകയായിരുന്നു. എന്നെപ്പോലെയുള്ള അവിടുത്തെ വിദ്യാര്‍ഥികള്‍ സംസാരിക്കുന്ന ഭാഷ , വിഷയങ്ങള്‍ എല്ലാം വ്യത്യസ്തമായിരുന്നു. ഇന്നുവരെ ഞാന്‍ കേട്ടിട്ടുപോലുമില്ലാത്തതായിരുന്നു അതില്‍ പലതും . അവരില്‍ പലരും ജീവിക്കുന്നതുതന്നെ ഒരു ലക്ഷ്യത്തിനു വേണ്ടിയായിരുന്നു.
പക്ഷേ ഇവരുടെയെല്ലാം ഇടയില്‍ പക്ഷേ ഞാന്‍ ഒറ്റപ്പട്ടുപോകുകയായിരുന്നു. മര്യാദയ്ക്ക് ഇംഗ്ലിഷു പോലം എനിക്ക് അന്ന് അറിയുമായിരുന്നില്ല. അങ്ങിനെ ഞാന്‍ 5 വര്‍ഷമാണ് അവിടെ കഴിച്ചുകൂട്ടിയത്.
പക്ഷേ അതിനോടകം തന്നെ മനസില്‍ ചില ലക്ഷ്യങ്ങള്‍ എന്നിലും രൂപപ്പട്ടിരുന്നു, പഠനംകഴിഞ്ഞ് 5 വര്ഷത്തെ ഡല്‍ഹിവാസം കഴിഞ്ഞ് നാട്ടിലേക്കു മടങ്ങിയ എന്നെ വളരെ പ്രതീക്ഷകളോടെയായിരുന്നു വീട്ടുകാര്‍ സ്വീകരിച്ചത്. കാരണം എന്‍റെ നാട്ടില്‍ ആദ്യമായിട്ടായിരുന്നു ഒരാള്‍ ഡല്‍ഹിയിലൊക്കെ പോയി പഠിക്കുന്നത്. പക്ഷേ കേവലം ഒരു ജോലി എന്നതിനേക്കാളുപരിയായി എന്‍റെതായ രീതിയില്‍ എന്തെങ്കിലും ചെയ്യണം എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു.

jabir-karat-3

അതിനിടയില്‍ മറ്റൊരു ഭാഗ്യവും എന്നെ തേടിയെത്തി കൈവല്യ ഫൗണ്ടേഷന്‍റെ ഗാന്ധി ഫെലോഷിപ്പ് ലഭിച്ചു ,രണ്ടു വര്‍ഷം നീളുന്ന ആ പഠനപദ്ധതിയിലൂടെ ഇന്ത്യയുടെ വ്ിവിധ ഗ്രാമങ്ങളില്‍ സഞ്ചരിക്കാനും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കലുമായിരുന്നു ദൗത്യം ഇന്ത്യയുടെ വിവധ ഭാഗങ്ങളിലുള്ള മികച്ച കോളേജുകളിലെ വിദ്യാര്ത്ഥികളായിരുന്നു അവിടെ എനിക്കൊപ്പം ഉണ്ടായിരുന്നത് , അന്ന് ഇംഗ്ളീഷ് സംസാരിക്കാനറിയാതെ കോളേജില്‍ പതുങ്ങി നിന്നിരുന്ന ഞാന്‍ ഇവിടെ എന്നെ കണ്ടെത്തുകയായിരുന്നു, അവരേക്കാള്‍ മികച്ചരീതിയില്‍ ഗ്രൗണ്ട് ലെവലില്‍ പെര്‍ഫോം ചെയ്യാന്‍ എനിക്ക് സാധിച്ചു. കൂടാതെ ഈ കാലഘട്ടത്തിലെ അനുഭവങ്ങളും എന്നില്‍ വലിയ സ്വാധീനം ചെലുത്തി. അങ്ങിനെയാണു ഫെല്ലോഷിപ്പ് കഴിഞ്ഞ് നാട്ടിലെത്തിയ ശേഷം ഭാവിയില്‍ ലോകം നേരിടാന്‍ പോകുന്ന പ്രതിസന്ധികള്‍ എന്തൊക്കയാണെന്ന് അന്വേഷിക്കാനാരംഭിച്ചത് എന്നെക്കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യാനൊക്കും എന്ന ഉറച്ച വിശ്വാസം എനിക്ക് അപ്പോഴേക്കും കൈവന്നിരുന്നു. പല വിഷയങ്ങളിലൂടെയും ഞാന്‍ കടന്നു പോയി ഒടുക്കം കണ്ടെത്തിയതാണ് മാലിന്യം എന്നു നാം വിളിക്കുന്ന ഈ മേഖല. ഇനിയുള്ള നൂറ്റാണ്ടില്‍ നാം ഏറ്റവും ബുദ്ധിമുട്ടാന്‍ പോകുന്നത് മാലിന്യ സംസ്കരണം എങ്ങനെ നടപ്പാക്കും എന്നതിലായിരിക്കും. ഫെല്ലോഷിപ്പ് കാലാവധി കഴിഞ്ഞപ്പോള്‍ അധികൃതര്‍ എന്നോട് അവിടെ ടീം ലീഡര്‍ ആയി തുടരാന്‍ ആവശ്യപ്പെട്ടെങ്കിലും ഞാന്‍ അത് സ്നേഹപൂര്‍വം നിരസിച്ചു.

ഇക്കാലമത്രയും നാം ശീലിച്ചു പോന്നത് നാം സൃഷ്ടിക്കുന്ന മാലിന്യം മറ്റാരൊക്കെയോ വന്ന് എടുത്ത് കൊണ്ടുപൊയ്ക്കൊേളും എന്ന രീതിയായിരുന്നു , എന്നാല്‍ ഈയിടെയായി ഇത് അധികകാലം നടപ്പില്ലെന്ന് നമ്മ്ില്‍ പലര്‍ക്കും ബോധ്യമായിത്തുടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇനിയെങ്കിലും നാമോരോരുത്തരും നിത്യവും സൃഷ്ടിക്കുന്ന മാലിന്യം നാം തന്നെ സംസ്കരിച്ചെടുക്കേണ്ടതുണ്ട്. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞ ഈ അറിവാണ് എന്നെ ഈ മേഖലയിലേക്ക് എത്തിച്ചത്.

jabir-karat-2
പിന്നീട് ഈ ആശയം പ്രാവര്‍ത്തികമാക്കിയ ആളുകളെ കണ്ടെത്താനുള്ള യാത്രയായിരുന്നു അങ്ങിനെയാണു അമീര്‍ഖാന്‍ നിര്‍മിച്ച പ്രശസ്ത ടിവി പ്രോഗ്രാം സത്യമേവജയതേ യിലൂടെ പ്രശസ്തനായ വെല്ലൂര്‍ ശ്രീനിവാസനിലേക്ക് ഞാനെത്തുന്നത് , അദ്ധേഹത്തെ കാണാന്‍ ഞാന്‍ കോയമ്പത്തൂരിലേക്ക് പോയി. പക്ഷേ അദ്ധേഹത്തെ കാണാന്‍ സാധിച്ചില്ല എന്നാലും അവിടെ 3 മാസം താമസിച്ച് എനിക്ക് അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം പഠിക്കാനായി. മൂന്നുമാസത്തോളം അവിടുത്തെ പണിക്കാരുടെ കൂടെ ഞാന്‍ താമസിച്ചു.ഒരു പ്രദേശത്തിലെ മാലിന്യം മുഴുവന്‍ സ്വയം ഏറ്റെടുത്തുകൊണ്ട് ശ്രീനിവാസന്‍ സാര്‍ നടപ്പാക്കുന്ന ആ പദ്ധതിയില്‍ പ്രവര്‍ത്തിക്കാനായത് എിക്ക്നല്‍കിയ ഊര്‍ജം ചെറുതായിരുന്നില്ല.

fb_img_1461845091371

തുടര്ന്ന് നാട്ടിലെത്തിയപ്പോള്‍ ഞാന്‍ വീണ്ടും എന്‍റെ സ്വപ്നങ്ങളുടെ കെട്ടഴിച്ചു. ഇത്രയൊക്കെ പഠിച്ചിട്ടും ഈ ചെക്കനെന്താ ഭ്രാന്താണോയെന്ന് പലരും അപ്പോഴേക്കും ചോദിച്ചു തുടങ്ങിയിരുന്നു. എങ്കിലും എന്‍റെ സ്വന്തം പുതുപ്പാടി പഞ്ചായത്തിലായിരുന്നു ആദ്യ തുടക്കം സുഹൃത്തുക്കളും നാട്ടുകാരുമൊക്കെയായി ചേര്‍ന്നുകൊണ്ട് വിഭവ വീണ്ടെടുക്കല്‍ കേന്ദ്രം (Resource recovery centre) എന്നൊരു സംരംഭം ആരംഭിച്ചു, 30 രൂപ മാസം ചെലവില്‍ ഓരോ വീടുകളില്‍ നിന്നും അജൈവ മാലിന്യം ശേഖരിക്കാനും ജൈവമാലിന്യങ്ങള്‍ അവരവരുടെ വീടുകളില്‍ത്തന്നെ സംസ്കരിക്കാനും സാധിക്കുന്ന ആ പദ്ധതി പക്ഷേ ഫലം കണ്ടില്ല , നാട്ടുകാരുടെ സഹകരണം തുടക്കത്തില്‍ നന്നായി ലഭിച്ചെങ്കിലും പിന്നീട് കാര്യങ്ങള്‍ പഴയപടിതന്നെ തുടരുകയായിരുന്നു.കൂടാതെ എന്‍റെ എടുത്തുചാട്ടവും പദ്ധതി പാളാന്‍ ഒരു ഘടകമായിരുന്നെന്നു പറയാതിരുന്നുകൂടാ. പക്ഷേ ഞാന്‍ പിന്നോട്ടുപോകാന്‍ ഒരുക്കമായിരുന്നില്ല.

മാര്‍ക്കറ്റിനെപ്പറ്റി നന്നായി പഠിച്ചു പദ്ധതിക്ക് രൂപംനല്‍കി അപ്പോഴേക്കും എന്‍റെ ആശയങ്ങളുടെ പ്രാധാന്യം മനസിലാക്കി പലരും എന്നെ സമീപിച്ചിരുന്നു. അവരെയെല്ലാം ഉള്‍പ്പെടുത്തി 2014 ല്‍ രൂപം നല്‍കിയതാണു. Greenworms . ഇന്ന് മലയാളികളുടെ ഏറ്റവും പ്രധാന പ്രശ്നങ്ങളിലൊന്നാണ് മാലിന്യസംസ്കരണം, എന്നാലും തന്‍റെ വീട്ടില്‍ താന്‍ സൃഷ്ടിക്കുന്ന മാലിന്യമെങ്കിലും സംസ്കരിക്കാന്‍ മലയാളിക്ക് അറിയില്ല അതുകൊണ്ട്Greenworms ന്‍റെ പദ്ധതി ആരംഭിക്കുന്ന ഇടങ്ങളില്‍ ആദ്യം ചെയ്യുന്നത് മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള പ്രാഥമിക അറിവ് ഇവര്‍ക്ക് പകര്ന്ന് കൊടുക്കുക എന്നതാണ്. തുടര്‍ന്ന് മാലിന്യസംസ്കരണത്തിനായുള്ള ഉപകരണങ്ങളും ഓരോരുത്തര്‍ക്കും നല്‍കുന്നു. മാസത്തില്‍ മുപ്പതു രൂപ മാത്രമേ ഇതിനു ചിലവു വരുന്നുള്ളൂ. പ്ളാസ്റ്റിക്ക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ മാസത്തില്‍ രണ്ടു തവണയായി ശേഖരിക്കുകയും ചെയ്യും. അതേസമയം ഫ്ളാറ്റുകളിലും അപ്പാര്‍ട്ടുമെന്‍റുകളിലും ഉല്‍പാദനശാലകളിലും മറ്റും അനിയോജ്യമായ തരത്തില്‍ എല്ലാ മാലിന്യങ്ങളും ശേഖരിക്കാനും Greenworms തയാണ്.

logo-page-001

ജാബിര്‍ ഇവിടെവരെ പറഞ്ഞുനിര്‍ത്തി എന്നാല്‍ പറയാത്തത് ഇനിയും ഒരുപാടുണ്ടായിരുന്നു, കേരളത്തില്‍ ആദ്യമായി എക്കോ ഫ്രണ്ട്ലി ഇവന്‍റുകള്‍ ഇപ്പോള്‍ Greenworms സംഘടിപ്പിക്കുന്നുണ്ട് കുന്ദമംഗലത്ത് അരലക്ഷത്തിലേറെ പേര്‍ പങ്കെടുത്ത മര്‍കസ് സമ്മേളനവും , നൂറിലധികം കല്യാണങ്ങളും ഇതിനോടകം ജാബിര്‍ സംഘടിപ്പിച്ചു. അതില്‍ 25000 രൂപയ്ക്കായിരുന്നു മര്‍കസ് സമ്മേളനം ഏറ്റെടുത്തിരുന്നത് ,പരിപാടി കഴിഞ്ഞപ്പോള്‍ മാലിന്യങ്ങള്‍ കംപോസ്റ്റാക്കുക വഴി കിട്ട്ിയതുക 16000 രൂപ അവര്‍ക്കുതന്നെ നല്‍കി ജാബിര്‍ അവര്‍ക്കുമുന്നില്‍ അല്‍ഭുതമായി.
തുടര്‍ന്ന് കോഴിക്കോട് വച്ച് ധനമന്ത്രി തോമസ് ഐസക്കിനെ പരിചയപ്പെടാനും തന്‍റെ പ്രവര്‍ത്തനങ്ങളെപറ്റി പറയാനും ജാബിറിനു സാധിച്ചു. തുടര്‍ന്ന് ജാബിറിനെ പരിചയപ്പെടുത്തിക്കൊണ്ട് മന്ത്രി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു.

ജാബിറുമായുള്ള സംസാരത്തിനിടയില്‍ പലപ്പോഴും കടന്നുവന്ന വിഷയം നാം മാലിന്യ സം്സ്കരണ പ്രവര്ത്തകര്‍ക്കു നല്‍കുന്ന അംഗീകാരത്തെ കുറിച്ചായിരുന്നു, നമ്മുടെ സമീപനം ഇങ്ങനെ തുടര്‍ന്നാല്‍ 5 വര്‍ഷത്തിനുള്ളില്‍ ഇന്നുകാണുന്ന കുടുംബ ശ്രീ പ്രവര്‍ത്തകരെല്ലാം തന്നെ കളം വിടും പുതിയ പ്രവര്‍ത്തകര്‍ മുന്നോട്ടു വരാനും സാധ്യതയില്ല്. അതുകൊണ്ടുതന്നെ Greenworms പ്രഥമ പരിഗണന നല്‍കുന്നത് പ്രവര്‍ത്തകര്‍ക്ക് അവരര്‍ഹിക്കുന്ന പരിഗണന നല്‍കുക എന്നതാണ്. കൂടാതെ മാലിന്യം ഒരിടത്തു നിന്നും എടുത്ത് മറ്റൊരിടത്ത് കൊണ്ടുപോയ് നിക്ഷേപിക്കുന്നതും മാലിന്യസംസ്കരണമാകുന്നില്ല അത് കൃത്യമായി സംസ്കരിക്കുന്നിടത്തു മാത്രമാണ് വിജയം അല്ലെങ്കില്‍ അത് എവിടിരുന്നാലും കണക്കാണ് ….ജാബിറിന്‍റെ വാക്കുകള്‍ക്ക് മൂര്‍ച്ചയും ആഴവും ഏറെയുണ്ടായിരുന്നു.

jabir-karat-4

ജാബിര്‍ ഇന്ന് ഏറെ തിരക്കിലാണ് ഏറെപേര്‍ ദിവസവും വിളിക്കുന്നു, പുതിയ പ്രൊജക്ടുകള്‍ , മീറ്റിങ്ങുകള്‍ ഇങ്ങനെ ദിവസവും തിരക്കുകള്‍ ഏറിവരുന്നു. തുടങ്ങാനിരിക്കുന്ന പ്രൊജക്ടുകളില്‍ ആദ്യത്തേത് സ്വന്തം നാടായ പുതുപ്പാടിയിലാണ് ഒരിക്കല്‍ പറ്റിയ അമളി തിരുത്തുകയാണ് ഒപ്പം ഒരു നാട്ടിന്‍പുറത്തുകാരന്‍റെ സ്വപ്ന സാക്ഷാത്കാരവും..

 

for more …www.greenworms.com

untitled
most passionate man i ever see….

Yes i watched this movie, but not like u

I write this as a common man who loves Malayalam cinema. Of late ‘nude films’ ‘lip-locks’ etc are terms being used by some new media sites to grab visitors to their pages. I am writing this because such sites have begun to include some good movies too under these umbrella terms. In the last few days I have been seeing that Malayalam’s first ‘nude film’ is about to be released. What is the truth behind this turn of phrase?

 

The International Film Festival of Kerala is an annual event which is much loved by film lovers in Kerala. Film buffs from other parts of the country too gather here for this ten-day event. It was here that I realised that Malayalam films maintain the high standards of international cinema. But sadly, many Malayalis are not aware of this fact. I watched Chaayam Poosiya Veedu (The Painted House) last year at the IFFK. It was quite by chance that I happened to see this movie, whose name was hiding inconspicuously in a corner of the screening schedule. Santosh Babusenan and Satish Babusenan, the directors of the film, were challenging the Censor Board by exhibiting their film. They had refused to cut even a single scene from their film. I could overhear people next to me murmuring that it was a bit of a ‘masala’ movie. But if that had made me expect a few ‘bursting laddoos’ in my mind, what I was in for was a literal explosion! The movie begins with a lonely writer. He wakes up to news on TV reporting the ‘Kiss of Love’ event and, as the story progresses, has a sudden heart attack and collapses to the floor. But then, as if nothing has happened, the story starts again, from him. It is likely that viewers who are not familiar with such psychological devices may lose the plot here.

But this device is used to hold together a significant aspect of the story. Then a young woman enters the old writer’s life unexpectedly. She exlores all the hidden compartments of his life and with that, all his carefully preserved masks which had been gifted to him by his social values, begin to fall apart. A demolishing and rebuilding of society’s self proclaimed heroes and intellectuals is what ensues. Somewhere along the way, nude images which are integral to the narrative are presented. The nudes have been picturised very beautifully and will definitely create a state of ecstatic response in the viewer. Even there, what is addressed by this film is our concept about nudity as created by our society. This film also destroys the idea that lust is the only emotion which nudity can arouse in our minds. Such works of art create the possibility for our imagination to explore new skies. When our old, well-entrenched prejudices make us reject them, we end up losing good art.

 

K. Kaladharan, Neha Mahajan and Akram Mohammed are the three actors in this film. The filmmakers struggled hard to make this film a reality. So far limited to mere festival audiences, a valuable piece of art is being stopped in its track by a section of our society which is trolling this film. Chaayam Poosiya Veedu concerns itself with the false morality of our people which has been handled by ‘Ozhivu Divasathe Kali’ (An Off-Day Game) but in a slightly more imaginative manner. The movie begins with the Kiss Of Love movement which questioned the Malayalis’ sense of false morality. This film brings to the open the dichotomy between our private and public morals. It also has the guts to tell the Malayali to his face that his morality is all false. Does this explain why some people are trying to present Chaayam Poosiay Veedu as just a ‘nude film’?

A question hangs there. Perhaps this too is a part of our false morality. It is my request that we should not end up ignoring this movie which can stand up with the best in world cinema.

#വാര്‍ത്താവീഞ്ഞ്

 

ഇന്നലെ സഫാരി ചാനലിലെ ഒരു പ്രോഗ്രാമില്‍ സന്തോഷ്‌ ജോര്‍ജ്കുളങ്ങര പറഞ്ഞത് ചിന്തിക്കാന്‍ പോന്നതാണ് , ലോകത്ത് വ്യക്തിസ്വാതന്ത്ര്യം കുറഞ്ഞ രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ച് കമ്യൂണിസ്റ്റ് ഭരണമുള്ളയിടങ്ങളില്‍ സ്വാതന്ത്ര്യത്തെയും മറ്റുമുള്ള ചിന്തകള്‍ ആളുകളിലേക്ക്‌ ഇടയ്ക്കിടെ കയറി വരാതിരിക്കാന്‍ രാജ്യംമുഴുവന്‍ സിഗരറ്റും മദ്യവും വേണ്ടുവോളം ലഭ്യമാക്കിയത്രേ , റഷ്യക്കാര്‍ മദ്യത്തിന് ജീവിതത്തില്‍ അത്രയും പ്രാധാന്യം നല്‍കുന്ന ജനവിഭാഗമാണ് ലോകത്ത് 55 വയസുമാത്രമാണ് ഇവരുടെ ശരാശരി ആയുസ്സ് …അവിടെ ഈ ഐട്യ നന്നായി ക്ലിക്കായി, അതിനായി മദ്യം സൂക്ഷിക്കാന്‍ അറകള്‍ നിര്‍മ്മിച്ചത്‌ പര്‍വതങ്ങള്‍ തുരന്നായിരുന്നുവത്രേ അതിനു കിലോമീറ്ററുകളോളം ആഴവും ഉണ്ടായിരുന്നു. ഇന്ന് ലോകംമുഴുവന്‍ സ്റ്റാലിന്റെ ഈ ഐട്യ നന്നായി ചിലവാകുന്നു എന്നുവേണം കരുതാന്‍,

ആഗോളീകരണം ഒരു പ്രതിഭാസമല്ല ഞാനുംനീയുംഉള്‍പ്പെടുന ഇന്നത്തെ ലോകവ്യവസ്ഥയാണ് എന്ന് തിരിച്ചറിഞ്ഞ് ,സംസ്കാരങ്ങള്‍ തമ്മില്‍ പ്രയാണ-പലായനങ്ങളിലൂടെ ഒരവിയല്‍കൂട്ടാകുന്ന ഇന്നത്തെ മനുഷ്യന് വ്യക്തിപരമായിവേണ്ടത് ഇന്‍ഫര്‍മേഷന്‍ ആണ്, ഇന്‍ഫര്‍മേഷന്‍ എന്നതിലൂടെ ഉദ്ദേശിച്ചത് നാം കരുതുന്ന പോലെ ‘അറിവല്ല’ , അറിവെന്ന വാക് ഒന്നിനെ സമഗ്രമായി നിര്‍വചിക്കുന്നു പക്ഷെ ഇന്ന് ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റ് ചെയ്യുന്നതിലൂടെ നാം നല്‍കുന്നത് എഴുത്തായാലും ചിത്രമായാലും ഒന്നിനെ സമഗ്രമാക്കുകയല്ല, മറിച്ചു താല്കാലികമായ മനുഷ്യന്റെ ത്വരയെ ശമിപ്പിക്കുക എന്നതാണ്,
അതിലൂടെ അവനെ നീ എല്ലാം അറിയുന്നു എന്ന് തോന്നിപ്പിക്കുക എന്നതാണ് നടപ്പാകുന്നത്,

ഇവിടെയാണ്‌ സ്റ്റാലിന്റെ മുന്നേ പറഞ്ഞ കളി , എല്ലാം അറിയുന്നു എന്ന് കരുതുന്ന നമ്മള്‍ ഒന്നിനുവേണ്ടിയും അധികം വാശിപിടിക്കാന്‍ നില്‍ക്കില്ല,എല്ലാം ഇങ്ങനെയൊക്കെ ആണ് എന്ന് കരുതി മിണ്ടാതിരിക്കും , ഹെല്‍മെറ്റ്‌ വയ്ക്കാതെ യാത്രചെയ്യുന്ന ഒരു യാത്രികനെ നടുറോഡില്‍ തടഞ്ഞു വയ്ക്കാനും അസഭ്യം പറയാനും , അവന്റെ വാഹനം തോന്നിയ പോലെഎടുത്തു കൊണ്ടോവാനും ഇവിടുത്തെ 90% നിയമാപലകര്‍ക്കും ധൈര്യം കിട്ടുന്നത് ഈ പറഞ്ഞ രണ്ടിനും അവര്‍ക്ക് അധികാരമില്ല എന്ന് തിരിയാത്ത ഒരു സമൂഹമാണ് തന്റെ മുന്നില്‍ നില്‍ക്കുന്നത് എന്ന് അവനു /അവള്‍ക്കു അറിയുന്നത് കൊണ്ടാണ്.
ഇവിടെ നമുക്ക് വാര്‍ത്ത അഞ്ജലീന ജോളിയുടെ മുല മുറിച്ചതാണ് മറിച്ചു കേരളത്തിലെ അമ്മമാരുടെ മുലപ്പാലിന്റെ അളവ് കുറഞ്ഞതല്ല, ബാലയും അമൃതയും വേര്പിരിഞ്ഞതാണ് ഒരുമിച്ചു ജീവിക്കാന്‍ പുതിയ തലമുറയിലെ പകുതിയിലധികം ദമ്പതികള്‍ക്കും മാനസികമായി തയ്യാറല്ല എന്നതല്ല,
90 വയസുള്ള ഒരമ്മ തന്നെ ബലാല്‍സംഗം ചെയ്തു എന്ന് പഞ്ചായത്ത് ആപ്പീസറോട് വിഷമം പറഞ്ഞപ്പോള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കൂ ദൈവം അവനെ ശിക്ഷിക്കും എന്ന് പറയുന്ന സര്‍ക്കാര്‍ സേവനക്കാരുള്ള സമൂഹത്തില്‍ അറിവിന്റെ എന്ത് വിനിമയമാണ്‌ ഇതുവരെ നടന്നത്.

നമുക്ക് വാര്‍ത്തകള്‍ ഭംഗിയോടെ പൊതിഞ്ഞു അടുക്കി വൃത്തിയാക്കി തരുന്നുണ്ട് പക്ഷെ അതിലൂടെ അറിവ് വിനിമയം ചെയ്യപ്പെടുന്നില്ല എന്ന് മാത്രം,
പുതിയ ഒരു വിനിമയം അതിലൂടെ ഒരു എന്‍ലൈറ്റ്മെന്റുണ്ടാകുന്നില്ല, സമൂഹം ഒന്നും തിരിച്ചറിയുന്നില്ല. ഇന്ന് കൂണ് പോലെ പൊട്ടിമുളക്കുന്ന ഓണ്‍ലൈന്‍ / പ്രിന്റു മാധ്യമങ്ങളില്‍ കള്‍ച്ചര്‍ എന്ന ഒരു കാറ്റഗറി പലപ്പോഴും അമിത പ്രാധാന്യത്തോടെ പൊന്തി നില്‍ക്കും കേവലം ചിരി പൊട്ടുന്ന വാര്‍ത്തകള്‍ നിറയുന്ന ആ വാര്‍ത്തകളാണ് ഇന്ന് ഏറ്റവും കൂടുതല്‍ പുതിയ തലമുറ വായിക്കുന്നത് അതുകൊണ്ട് തന്നെയാണ് huffingtonpost ഇന്ത്യയുടെ വാര്‍ത്തകള്‍ പൊതിഞ്ഞു നല്‍കുന്നതില്‍ കേമന്മാരായ ടൈംസ് ഓഫ് ഇന്ത്യ ഏറ്റെടുക്കുന്നതും നന്നായി അത് വിറ്റുപോകുന്നതും.

എന്നാല്‍ ഇന്ത്യയിലെ ഏറ്റവും പ്രഗല്‍ഭനായ കള്‍ച്ചല്‍ ജെണലിസ്റ്റ് പി സായിനാഥ്‌ , വിശപ്പിനെയും ദാരിദ്രത്തെയും ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും നന്നായി പഠിച്ചവന്‍ എന്ന് ഒരു നോബല്‍ ജേതാവ്നിര്‍വചനം നല്‍കപ്പെട്ട ആ മനുഷ്യന്‍ ഇപ്പൊ എവിടെയാണെന്ന് പോലും കള്‍ച്ചര്‍ ജേണലിസത്തിന്റെ വായനക്കാരായ ഞാനടക്കമുള്ള ഈ തലമുറയ്ക്ക് അറിയില്ല.

ഞാന്‍ കരുതുന്നു ,…ചിലര്‍ വിളമ്പിയ വെര്‍ച്വല്‍വീഞ്ഞിന്റെ മത്തിലാണ് നമ്മുടെ വാര്‍ത്താലോകം.

#ithinkso #media

#IthinkSo

i think the #ONEmanshows on our #media blasts just rouined our characteristics also, yes ,i think so, because the mallus just love the cultural debates on subject like ‘shit’,
i have 2 eg:

1. when the boxing legend #Ali passed away, we the only shits just celebrate on a shitty opinion from another s***.

2. on onam , we dont know who the Maveli was, or is he a man or any alien from any planet whether he comes from the underworld or outerworld itself.
but sure we celebrate through F**** opinions.

things change from “Delebrations to Debatations” …HuH?…

#ReshmaQureshi

സണ്ണിയെ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ സര്‍ക്കാര്‍ ചെലവില്‍ എന്തോ ദുരിതാശ്വാസ നിധിസംഭരണത്തിനായി പറഞ്ഞയച്ചപോലെയാണ് മലയാള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് ….എന്നാല്‍ തനി ഇന്ത്യാക്കാരിയായ ഈ പത്തൊന്‍പതുകാരിയെ ആരേലും കണ്ടിരുന്നോ…?

രേഷ്മ കുറെഷി ഇന്ത്യയുടെ സ്വന്തം പുത്രി.

ശരിക്ക് രോമാഞ്ചം കൊണ്ടുപോയ്…
#wowsureshma #indiasdaughter #nyfashonweek

 

http://www.abc.net.au/news/2016-09-09/indian-acid-attack-survivor-reshma-qureshi-wows-new-york-runway/7830254

ഈര്‍കിലികൊണ്ട് പിണറായി പല്ലുതേച്ചാല്‍

 

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോയ ഒരു അധ്യാത്മിക പുസ്തകമുണ്ട് ‘താളിയോല’ എന്നാണു പേര്, ഹൈന്ദവ ആചരണങ്ങളുടെ ആന്തരികാര്‍ഥങ്ങള്‍ എന്നപേരില്‍ എല്ലാ പുസ്തക കടകളിലും ഇന്നും സുലഭമായ പുസ്തകം .
രാവിലെ കിഴക്കോട്ടു തിരിഞ്ഞു എണീക്കണം ,എന്തുകൊണ്ട് ?, കുളികഴിഞ്ഞാല്‍ ആദ്യം പുറം തുടയ്ക്കണം ,എന്തുകൊണ്ട് ?,ഈര്‍കിലി കൊണ്ട് പല്ലുതേക്കണം, എന്തുകൊണ്ട് ?… തുടങ്ങി ഓരോരോ ഏടാകൂടം എടുത്ത് തന്റേതായി വ്യാഖ്യാനിച്ച് പുസ്തകം വായിച്ചു പകുതിയാവുമ്പോഴേക്കും ഇനി ജീവിക്കണോ വേണ്ടയോ എന്ന അവസ്ഥയില്‍ വായനക്കാരനെ എത്തിച്ചു തരും, നൈസ്ആയിട്ട്…

പക്ഷെ ആ പുസ്തകം എണ്ണമറ്റ പ്രതികള്‍ വിറ്റുപോയി , അതിനു ആ ഗ്രന്ഥകാരന്‍ പിന്തുടര്‍ന്ന ഒരു ശൈലിയുണ്ട് താത്വികരല്ല തന്റെ കസ്റ്റമേഴ്സ് എന്ന് ആദ്യം തിരിച്ചറിഞ്ഞ്, സാധാരണക്കാരനെ സംബന്ധിച്ച് ഒറ്റ വായനയില്‍ ഒന്നും മനസിലാവാത്ത ഒരു സംഗതി അങ്ങ് ആദ്യം പറയും, പിന്നെ അതിന്റെ വ്യാഖ്യാനമാണ് തുടര്‍ന്ന് എന്തിനാണ് ഇത് ഇങ്ങനെ ചെയ്യുന്നത് എന്ന് വളരെസിംപിളായിട്ടു പറയും , ഇങ്ങനെ താന്‍ വലിയ ഒരു സംഗതിയാണ് അനുവര്‍ത്തിക്കുന്നത് എന്ന അനുഭൂതി ഉണ്ടാക്കിയെടുക്കും.

മലയാളികളില്‍ ഭൂരിഭാഗം വരുന്ന ഇടത്തരം കുടുംബനാഥന്മാര്‍ ഈ പുസ്തകം വാങ്ങിക്കാണും ,അല്ലെങ്കില്‍ ഒരിക്കല്‍ കണ്ടിട്ടെങ്കിലും ഉണ്ടാകും , എന്തായാലും ഇതിന്റെ ഗ്രന്ഥകാരന് എന്തേലും കിട്ട്യോ എന്നറിയില്ല പക്ഷെ പ്രസാധകര്‍ക്ക് പുസ്തകം വഴി ചാകരയായിരുന്നു.

നമ്മുടെ മുഖ്യമന്ത്രി രാഷ്ട്രീയ സ്വയം സേവക സംഘം എന്ന സംഘടനയെ കേരളത്തില്‍ നിരോധിക്കാന്‍ പോകുന്നു എന്ന ഒരു റൂമര്‍ ഈയിടെയായി കേള്‍ക്കുന്നുണ്ട് , സംഗതി എന്തോ ഏതോ ട്രോളന്‍മാര്‍ ചാകരയായി സംഗതി പൊലിപ്പിക്കാനും തുടങ്ങി.
ഇനിയാണ് കളി ….
കേരളത്തില്‍ സംഘപരിവാര്‍ അജണ്ടകള്‍ക്ക് ഈയിടെയായി നല്ല വളക്കൂറുണ്ട് എന്ന് മനസിലാക്കാന്‍ സിപിഎം-നെ ആരും പഠിപ്പിക്കേണ്ടതില്ല , പ്രതിരോധിക്കാന്‍ പോയി ഒരു കുരിശും കൊണ്ട് വന്നതും ആരും മറന്നിട്ടുമില്ല ,
വര്‍ഗീയ സ്വത്വം തന്നെയാണ് സംഘികളുടെ അജണ്ട എന്ന കാര്യത്തില്‍ എനിക്കൊരു സംശയവും ഇല്ല ,പക്ഷെ രാവിലെ എണീറ്റ്‌ ഗീതയില്‍ പറഞ്ഞപോലെ ഇന്ന് അധര്‍മികളില്‍ ആരെയൊക്കെ കൊല്ലണം എന്ന് പല്ലുതേക്കുമ്പോള്‍ തൊട്ട് പ്ലാന്‍ ചെയ്യുന്ന ഒരു പാര്‍ടിയാണ് അതെന്നും കരുതുന്നില്ല. പക്ഷെ കേരളത്തില്‍ നടക്കുന്ന 3000-ഓളം ശാഖകളില്‍ ആയുധപരിശീലനം നടക്കുന്നു എന്ന പേരില്‍ ഒരു ഇടപെടല്‍ നടക്കാന്‍ മുതിരുമ്പോള്‍ മാധ്യമങ്ങളില്‍ കാണുന്നതിനപ്പുറത് ആ താളിയോല വായിച്ച ഇടത്തരം മലയാളി കുടുംബനാഥന്മാര്‍ ചിന്തിക്കുന്ന ഒരു വസ്തുത തന്റെ പഴയ ചിന്തകളോട് ചേര്‍ത്ത് വച്ചുകൊണ്ടായിരിക്കും. ക്ഷേത്രം എന്നാല്‍ അവര്‍ക്ക് സംന്ഘി അല്ലെങ്കില്‍ ശാഖ എന്നതല്ല, മറിച്ചു ക്ഷേത്രത്തില്‍ വരെ കയറി കളിതുടങ്ങി എന്ന അര്‍ത്ഥത്തില്‍. കാരണം ഓരോ ക്ഷേത്രവും ഇന്നത്തെ സഖാക്കള്‍ കരുതുന്ന അര്‍ത്ഥത്തിലല്ല ഇടത്തരം മലയാളിയോട് ബന്ധപെട്ടിരിക്കുന്നത് അവന്‍ അവിടെ പോയില്ലേലും അതൊരു അവന് വൈകാരികതയാണ്,

ഇവിടെ വോട്ടുചോര്ച്ചയല്ല അനന്തരഫലം , സിപിഎമ്മിന് സ്വയം സ്വത്വം വീണ്ടും നഷ്ടപെടും ,തരളമായ ഒരു വികാരം ആണ് ഇവിടെ കൊളുത്തിവലിക്കപ്പെടുന്നത് അതിന്റെ മുറിവ് പലയിടങ്ങളിലായി പാര്‍ടിയില്‍ വീണ്ടും പ്രതിഫലിക്കും ഒടുക്കം കോമ്പ്രമൈസ് ചെയ്യേണ്ടതായും വരും. വീണ്ടും പഴയ മോഡല്‍ ഘോഷയാത്ര പോലെ നടത്തേണ്ടി വരും , അമ്പലത്തില്‍ സാംസ്കാരിക സംഗമങ്ങള്‍, അവിടെയെത്തുന്ന ഭക്തര്‍ക്ക് വെള്ളം കൊടുക്കാന്‍ പോകണം ഇങ്ങനെ ഒടുക്കം വര്‍ഗസമരം മറന്നു സംസ്കാരസമരത്തിലേക്ക് പ്രവര്‍ത്തനം മാറും.
എന്തിനാണോ താന്‍ ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടു വച്ചത് എന്ന് തന്റെതായ രീതിയല്‍ വ്യാഖ്യാനിക്കാന്‍ മുഖ്യന് സാധിക്കുന്നില്ലെങ്കില്‍, അതായത് താന്‍ പറഞ്ഞത് താത്വികമായി ഈയര്‍ത്ഥത്തില്‍ ആണ്, അതിന്റെ ആന്തരികാര്‍ത്ഥം ഇതാണ്, അതുകൊണ്ടുള്ള ഫലം സമൂഹത്തിന് ഇതാണ് എന്ന് മനസിലാകുന്ന ഭാഷയില്‍ പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ അവിടം കയറി ഇടപെടുക ഇടത്തരം കുടുംബങ്ങളുടെ തനിനിറം അറിയാവുന്ന (സ്വയം ആ അപ്പിയറന്‍സും ഉള്ള )കുമ്മനം ആയിരിക്കും.

ചുരുക്കത്തില്‍ അത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഈര്‍ക്കിലികൊണ്ട് പല്ലുതേക്കണം എന്ന് ആദ്യംപറഞ്ഞിട്ട്, ഇനി പല്ലേ തേക്കണ്ട എന്ന അവസ്ഥയില്‍ എത്തിക്കും.

 

ഒരു ‘ഗേ’ അമ്മയ്ക് കത്തെഴുതുമ്പോള്‍

ഗാര്‍ഡിയന്‍ എന്നും ഒരല്‍ഭുതവുമായാണ് മുന്നില്‍ തുറന്നു വരാറുള്ളത് , അതില്‍ എല്ലാ ആഴ്ചയും ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു സീരീസ് ആണ് താഴെ.

പക്ഷെ അതല്ല വിഷയം ,ഇത്തരം ഹേര്‍ട്ട്മെല്ട്ടിംഗ് ആശയങ്ങള്‍ ആക്രാന്തത്തോടെ തിന്നു തീര്‍ക്കുന്ന ഒന്നായി വായനയില്‍ നമ്മള്‍ മാറുമ്പോള്‍ , പുറത്തേക്കു വരാനിടയുള്ള അവസാനത്തെ അനുകമ്പയുടെ തുള്ളിയും നഷ്ടപ്പെടുന്നുവോ….?

സ്വയം നഷ്ടപ്പെടുവാന്‍ ആശിക്കുന്ന ആ കവിയുടെ ലോകത്ത് തന്നെയാകുന്നുവോ നാം ഇപ്പോഴും?

 

a letter to my pakisthani mother who don’t know i am gay

 

മലയാളി ഉടനെ പരീക്ഷിച്ചു നോക്കേണ്ട അഞ്ചു വസ്തുതകള്‍

 

1- ലൈന്ഗികത എന്തെന്ന് മക്കള്‍ക്ക്‌ മുഖത്ത് നോക്കി പറഞ്ഞു കൊടുക്കുക. കാമവും കഴപ്പും തമ്മിലുള്ള വ്യത്യാസം പ്രത്യേകിച്ച്..

2- തന്റെ സാമൂഹ്യവീക്ഷണമാണ് രാഷ്ട്രീയമെന്ന് തിരിച്ചറിയുക. തെമ്മാടിയുടെ അവസാന ഇടമെന്നൊക്കെ ആര് വേണേലും പറഞ്ഞോട്ടെ,
രാഷ്ട്രീയമെന്നത് രാജ്യസ്നേഹമല്ല അതൊരു കാഴ്ചപ്പാടാണ് എന്നെങ്കിലും സ്വയം തിരിച്ചറിയുക ലോകത്തെ നോക്കുക.

3-മണ്ണില്‍ ചവുട്ടി നടക്കുക , ഭൂമിയില്‍ ഇടിവെട്ടി ജീവനുണ്ടായത് പഠിച്ച് വച്ചതുകൊണ്ടായില്ല ആ ഭൂമിക്കു നമ്മളെ തിരിച്ചറിയണമെങ്കില്‍ നമ്മളിവിടുണ്ടെന്നു ഇടയ്ക്കൊന്നു ഓര്മപ്പെടുത്തുക….ചെരുപ്പിട്ട് ഷോക്കില്‍ നിന്ന് രെക്ഷപ്പെട്ടത്‌ എന്തിനായിരുന്നെന്ന് ഓര്‍ക്കുക.

4- ഇടയ്ക്കൊരു നാരങ്ങാവെള്ളം വാങ്ങി കുടിച്ചു നോക്കുക, മിനിമം നമ്മുടെ തട്ടുകടക്കാരെങ്കിലും റിവൈവാവട്ടെ , ഇനിഗള്‍ഫീന്നൊന്നും അധികം വരാനില്ല.

5- ന്യൂസ് അങ്കര്‍മാരാണ് സമൂഹത്തോട് സംസാരിക്കേണ്ടത് ,അവര്‍ മാത്രമേ പത്രപ്രവര്‍ത്തകര്‍ ആയിട്ടുള്ളൂ എന്ന ചിന്ത മാറ്റി വയ്ക്കുക.

ഗോയങ്കയെകൊണ്ട് പറയിപ്പിച്ചത്

o-MEDIA-facebook.jpg

മദര്‍ വിശുദ്ധ തന്നെ സമ്മതിച്ചു, എല്ലാര്ടെയും ‘അമ്മ’യായി അവര്‍ വാഴ്തപ്പെടുന്നതില്‍ സന്തോഷം മാത്രമേയുള്ളൂ. പക്ഷെ യുക്തിയുടെ കോല്‍കൊണ്ട് ഒന്നളന്നു നോക്കുമ്പോള്‍ എന്തിനാണ് ഈ വിശുദ്ധ പട്ടം എന്ന് ആരും പറഞ്ഞു കേട്ടില്ല , ബ്രയിന്‍ ട്യൂമര്‍ വന്ന ഒരു ബ്രസീലുകാരനെയും , കാന്‍സര്‍ വന്ന മറ്റൊരാളെയും തൊട്ടുപ്രാര്‍ത്ഥിച്ചു രോഗം മാറ്റിയെന്നതാണ് സംഗതി നല്‍കിയ പോപ്പ് കണ്ടെത്തിയ കാരണം, പക്ഷെ രാവിലെ തൊട്ടു അന്തിവരെ ഇത് കുത്തിയിരുന്ന് മലയാളത്തില്‍ കണ്ട ഏതേലും മലയാളിക്ക് അറിയോ ഇത് എന്തിനാ നല്‍കിയതെന്ന്? മാധ്യമ ആക്ടിവിസം അതിന്റെ പീക്കില്‍ എത്തി നില്‍ക്കുന്ന ഈ സമയത്ത് ഈ ചോദ്യം ആര് ചോദിച്ചില്ലേലും നുമ്മ മലയാളികള്‍ ചോദിക്കുമെന്ന് കണ്ട സല്‍പുത്രന്മാര്‍ ഒന്നാം നമ്പര്‍ ചാനലിനെ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട സമയം നോക്കി സ്വയം സ്പോണ്‍സര്‍ ചെയ്ത് ഒപ്പം ബാക്കിയുള്ളവരേയും വത്തിക്കാനിലെതിച്ച്ഈ ദിവസം മുഴുവന്‍ ഓരോരുത്തരായി വന്നു ഓശാന പാടുന്ന നേരമാക്കി മാറ്റി.അല്ലേലും ലവന്മാര്‍ കാണിച്ചിട്ട് വേണല്ലോ മലയാളിക്ക് പോപ്പിനെ കാണാന്‍.മഹാനായ ഗോയങ്കയുടെ പത്രം ഇന്ത്യന്‍ എക്സ്പ്രസ് ഒരു സ്ഥാപനമല്ല ഒരു ലക്ഷ്യമാണ്‌ എന്ന്എഡിറ്റോറിയല്‍ പേജിനു തലക്കെട്ട്‌ നല്‍കിയതിനു അടുത്ത ദിവസം ഒട്ടും വൈകാതെ തന്നെ വാഴ്തപ്പെടാന്‍ സാധ്യതയുള്ള മറ്റവന്റെ പോട്ടം കൊണ്ട് പൊതിഞ്ഞാണ് പുറത്തിറങ്ങിയത്.മദറിന്റെ വിശേഷങ്ങള്‍ ഉള്ളില്‍ നിറഞ്ഞു കവിഞ്ഞിരുന്നു പക്ഷെ കോളാമ്പിയില്‍ സദ്യ വിളമ്പിയത് പോലെആയിപ്പോയെന്ന് മാത്രം.

( ഇനി വാഴ്തപ്പെടാന്‍ വരിനില്‍ക്കുന്നവരില്‍ 22 പേരുമായി മലയാളികളാണ് പോപ്പിന്റെ ഡയറിയില്‍ മുന്നിലെന്നു ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നു പക്ഷെ ലതൊക്കെ എന്തിനൊക്കെയാണെന്ന് ആവരും പറഞ്ഞു കണ്ടില്ല.)

മദറിനെ ലോകം അന്ഗീകരിച്ചതാണ് 37 വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ, സമാധാനത്തിന്റെ പരമോന്നത രൂപമായി വാഴ്ത്തിയതാണ് അതിനപ്പുറം ഈ വൈകിയുള്ള വാഴ്തല്‍ എന്തിനാണ്?ലോകത്തിനു സ്നഹം നല്‍കിയതിനാണ് മദറിനെ നോബല്‍ നല്‍കി ‘ആദരിച്ചത്’ , അതില്‍ തൃപ്തി പോരാഞ്ഞിട്ട് കഴിഞ്ഞ പത്തു വര്‍ഷമായി വിശുധയാക്കാന്‍ ഈ തൊട്ടു സൂക്കേട്‌ മാറ്റുന്നതേ ഇവിടുള്ളവര്‍ കണ്ടുള്ളോ?
ഈ ചോദ്യം ചോദിക്കേണ്ടവര്‍ ആരും ഒന്നും ചോദിച്ചും കണ്ടില്ല.
ഒന്നും തെറ്റാണെന്നല്ല പക്ഷെ വാര്‍ത്തയും മറ്റുപലതും തമ്മില്‍ തിരിച്ചറിയാതെ പോകുന്നു പലപ്പോഴും, അത്രമാത്രം..

#കഥയെഴുത്തുകാര്‍ #കഥപറച്ചിലുകാര്‍

രികുകളില്‍ അല്‍പം ഉരഞ്ഞുമങ്ങിയതൊഴിച്ചാല്‍ അയാള്‍ കടലാസുകള്‍ വിരിച്ച് എഴുതാനിരിക്കുന്ന മേശയ്ക്ക് നല്ല തിളക്കമുണ്ടായിരുന്നു, അരികുകോണില്‍ നീലനിറത്തിലുള്ള കൂടില്‍നിന്നും പേനകള്‍ എഴുന്നേററ് തല പുറത്തേക്ക് നീട്ടി അയാളെ,തന്നെ നോക്കിയിരുന്നു അതില്‍ ഒരെണ്ണത്തിന്‍റെ കഴുത്തില്‍ പിടിച്ച് അയാള്‍ വിരലുകള്‍ക്കിടയില്‍ തിരുകിവച്ചു , ഇടതുകൈ നരച്ചു നീണ്ടതാടിയില്‍ പരതിത്തുടങ്ങി .കഥകളില്‍ പുനര്‍വിന്യാസത്തിന്‍റെ വാസനയില്ലെന്ന് കഴിിഞ്ഞയാഴ്ചയും എഡിററര്‍ പറഞ്ഞിരുന്നു.താന്‍ അയച്ചു കൊടുക്കുന്ന കഥകള്‍ ഏതെങ്കിലും തരത്തില്‍ പുതിയതെന്തെങ്കിലും വേണമെന്ന് അയാള്‍ അത്രയ്ക്ക് താണു പറഞ്ഞു.
പച്ചയ്ക്ക് പറഞ്ഞാല്‍ താന്‍ തന്‍റെ പേരുവച്ച് തൊള്ളയില്‍ തോനുന്നത് ഇങ്ങനെ എഴുതിവിടരുതെന്ന് അയാള്‍ പറയാതെ പറഞ്ഞു ,
ഇനിയെന്തെഴുതാന്‍ ٹതനിക്കു കാണുന്നതും കേള്‍ക്കുന്നതുമല്ലാതെ എനിക്കെന്തെഴുതാനാകും? ഇതില്‍ക്കൂടതല്‍ ലോകം എന്നില്‍നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് ? മനസിലാകുന്നചഷ്ട, ഇങ്ങനെ ഉറക്കെ ചിന്തിച്ചുകൊണ്ട് അയാള്‍ കസാരയിലേക്ക് ചാഞ്ഞു , ഞാന്‍ ഒടുക്കമയച്ച കഥ രാത്രിചിന്തകളില്‍ രമിക്കുന്ന പെണ്‍കുട്ടിയെ കുറിച്ചായിരുന്നു , തന്നെ വഴിയില്‍ കമന്‍റടിക്കുന്നവന്‍ മുതല്‍ അന്നുകണ്ട എല്ലാ മുഖങ്ങളും വീണ്ടും ഓര്‍ത്തെടുക്കുന്ന അവളുടെ എല്ലാ ഭാവങ്ങളും ഒപ്പിയായിരുന്നു ആ കഥ മെനഞ്ഞത്. ഇങ്ങനെയല്ലാതെ താനെന്ത് ഒലത്തിക്കൊണ്ട് വരാനാ ഇവരുപറയുന്നേ ? അയാള്‍ കസേരയിലേക്ക് ചാഞ്ഞു, ആ കഥ അല്‍പം ഇക്കിളിപ്പെടുത്തുന്നതു കൂടിയായിരുന്നു, എഡിറ്റര്‍ അത് വല്യ താല്‍പര്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.
പേന കടലാസിനോട് മുട്ടിച്ച് അയാള്‍ കണ്ണടച്ചിരുന്നു, ഇടയ്ക്കെപ്പോഴോ കെറുവിച്ച മുഖവുമായി വേലക്കാരി കതകിനു തട്ടി , ڇഅല്പം കഴിയട്ടെയെന്നുڈ പറഞ്ഞ് അയാള്‍ ചിന്തയിലേക്കമര്‍ന്നു . തള്ള അടുക്കളയിലേക്കാണ് പോയത് ,ഭര്‍ത്താവ് മരിച്ച സ്ത്രീയാണ് അയാള്‍ക്ക് വല്ലതും വെച്ചുണ്ടാക്കാനാണ് അവര്‍ വരുന്നത് , മുറിക്ക് പുറത്തു വന്ന് തള്ള വിളിച്ചു ചോദിച്ചു ڇഇന്നെന്താ വേണ്ടത്?ڈ
ആ വല്ലതും ഉണ്ടാക്കിയേര്ٹഅയാള്‍ പറഞ്ഞു,
ആ പിന്നെ , തുണി അലക്കാനെടുക്കുമ്പോള്‍ അതിലൊരു കടലാസ് കാണും ,അതെടുക്കാന്‍ മറക്കണ്ട..
അയാള്‍ ഓര്‍മപ്പെടുത്തി.., എഴുതിയത് പലതും കീറിക്കളഞ്ഞ് അയാള്‍ ഇരിപ്പിടത്തുനിന്നും എഴുന്നേററ് നടക്കാന്‍ തുടങ്ങി, ഇടയ്ക്കെപ്പോഴോ നടക്കുന്നതിനിടയില്‍ കാലില്‍ തടഞ്ഞ സിഗരററ് കുററികള്‍ പെറുക്കിക്കളയുന്നതിനിടയില്‍ അയാള്‍ അവളുടെ അടിവസ്ത്രങ്ങളും മൂലയിലേക്ക് വലിച്ചെറിഞ്ഞു.
എപ്പോഴോ അവളുടെ മുടി ചുരണ്ടിയെടുക്കാനായി വാങ്ങിയ മഞ്ഞനിറമുള്ള പീലര്‍ പിടിപൊട്ടി കിടപ്പുണ്ടായിരുന്നു
അതിലേക്കുതന്നെ അല്പനേരം നോക്കിനിന്ന് അയാള്‍ പെട്ടെന്ന് തിരിഞ്ഞ് നടന്നു. തന്റെ തലയില്‍ എന്തോ തെളിഞ്ഞു വന്നതിനെ തുടര്‍ന്ന് അയാള്‍ പെട്ടെന്നുതന്നെ എഴുത്താരംഭിച്ചു.
ഇടയ്ക്കെപ്പോഴോ തള്ള പോയ്ക്കഴിഞ്ഞിരുന്നു. വാതിലില്‍ മുട്ടുകേട്ട് അയാള്‍ ഞെട്ടിയെഴുന്നേററു. അന്നനടയ്ക്കിടയില്‍ തന്‍റെ സ്വപ്നലോഹം ഒളിപ്പിച്ചു കടത്തുന്ന സ്ത്രീകളെ ആവോളം വര്‍ണിക്കുന്ന ആ കഥയില്‍നിന്നും അയാള്‍ അപ്പോഴും മുക്തനായിരുന്നില്ല,
വാതില്‍ തുറന്നപ്പോള്‍ സ്ഥലം എസ്സൈ ആണ് , പ്രതീക്ഷിച്ചപോലെ അയാള്‍ക്ക് നാളെ വാര്‍ത്താസമ്മേളനത്തിന് വായിക്കാനുള്ളതാണ് ഇത്, അത് കിട്ടിയപ്പോള്‍ സന്തോഷത്തോടെ എസ്സൈ മടങ്ങി , അടുത്ത കഥക്കായി അയാളും.

#socialviews

images-36.jpg.jpeg

നിലനില്പിന് വേണ്ടിയാകും പലപ്പോഴും നമ്മള്‍ ചില ചിന്തകളെ പിന്തുടരുന്നത് , ഒരു പക്ഷെ വയറ്റിപ്പിഴപ്പിനു വേണ്ടിയും , എന്നിരുന്നാലും മനസ്സില്‍ ഒരു ബാരിയര്‍ രൂപപെടുന്നു ഒന്നിലെങ്കിലും താന്‍ ധൈഷണികമായി അടിമയാണെന്ന്  അറിയാതെ നാം സമ്മതിച്ചു പോകുന്നു , ഒന്നിനും വേണ്ടിയല്ലാതെ നമുക്ക് എന്നെങ്കിലും ഒരു നോട്ടം സമൂഹത്തിലേക്ക് എറിയാനായാല്‍ …അത് തിരിച്ച് തരുന്ന ചിന്തകള്‍ വിസ്മയാവഹമാണ് .കഴിഞ്ഞ ദിവസം ഒരു പുതിയ കലയെ ഞാന്‍ കണ്ടു വിസ്മയിച്ചു അത് സുഹൃത്തുക്കളെ എല്ലാവരെയും അറിയിക്കാനായി വാളില്‍ പങ്കുവച്ചു  ഓരോരുത്തരും അതെങ്ങനെ സ്വീകരിച്ചു എന്നറിയാനായിരുന്നു താല്പര്യം ..പക്ഷെ അതിനെ ഒന്ന് തോലിപ്പുറമേ നോക്കി” മോഡേണാര്‍ട്ടാവും ലെ …?” എന്നാ മട്ടിലായിരുന്നു പലരുടെയും മറുപടി , ഒരുത്തന്‍ /ഒരുത്തി പോലും അതാരുടെതാണെന്ന് പോലും ചോദിച്ചില്ല .

പറഞ്ഞു വന്നത് …ആ വേലി ഒന്ന് ചാടി പുറമെയൊക്കെ വല്ല വെള്ളോം വെളിച്ചമോ ഒക്കെ ഉണ്ടോ ഏന്ന് നോക്കുന്നത് നന്നായിരിക്കും …

 

#myWorldmyHippocrcy

നിലവിലെ കുഞ്ഞു ചിന്തകളാണ് ഒരു സമൂഹത്തിന്റെ തന്നെ ഭാഗധേയം തീരുമാനിക്കുന്ന കരുക്കളാകുന്നത് ,ലോകം  ഇത്രയൊക്കെചെന്നെത്തിയിട്ടും ”  ബിംബങ്ങള്‍ അടയാളപ്പെടുത്തിയ വാക്കുകള്‍ മാത്രം , ഭാഷകള്‍ മാത്രം ,അതിര്‍ത്തികള്‍ മാത്രം , ചിന്തകള്‍ മാത്രം” എന്നിങ്ങനെ മനസ്സിന് അതിര്‍വരമ്പുകള്‍ നിശ്ചയിച്ചാല്‍ സ്വയം ഒരു മയാലോകത്തെത്തും  പക്ഷെ അത് പോട്ടക്കിണറ്റിലായിരിക്കുമെന്നു മാത്രം , ലോകം അമേരിക്കയും ബ്രിട്ടനും ബ്രെക്സിറ്റും കോപ്പും മാത്രമല്ല, ലോകം മുഴുക്കെ  വൈവിധ്യങ്ങളാണ്  ,”വിസ്ഫോടനം വരുത്തിയ  ചിന്തകള്‍ , യാത്രകള്‍ , കവിതകള്‍ എല്ലാം ലോകമാണ്” ,നിങ്ങള്‍ സ്വീകരിക്കുന്നതെല്ലാം നിങ്ങള്ക്ക് അഹാരമാകുന്നു എന്ന് യാസ്കന്‍ പറഞ്ഞതോര്‍ക്കുക , ആ കമ്പ്യൂട്ടറിന് മുന്നിലെങ്കിലും കുത്തിയിരുന്ന് അതൊന്നു കാണാന്‍ ശ്രമിക്കുക , അത്രയെങ്കിലും ബാക്കി വച്ചിട്ട് പോകുക …അത്രമാത്രം .

ഈ ജാലകത്തിലൂടെ ഒന്ന് എത്തിനോക്കിയാല്‍ നന്ന് , അതിനാണ് ഇത്രയും പറഞ്ഞത്

പറഞ്ഞു പറഞ്ഞ്  ഇത്രയായിപ്പോയെന്നു മാത്രം .

https://www.google.com/culturalinstitute/beta/u/0/

ഞാന്‍ കണ്ട ചായം പൂശിയ വീട്

മലയാള സിനിമയെ സ്നേഹിക്കുന്ന ഒരു സാധാരണക്കാരന്‍ എന്ന നിലയിലാണ് ഞാനീ കുറിപ്പെഴുതുന്നത് , ഈയിടെയായി നവമാധ്യമങ്ങളില്‍ കണ്ടു വരുന്ന ഒരു പ്രധാന “ഐറ്റം” ആണ് നഗ്ന സിനിമകള്‍ , ലിപ് ലോക്കുകള്‍ തുടങ്ങിയ ചില “ടേംസ്”  ഉപയോഗിച്ച് സ്വന്തം സൈറ്റിലേക്ക് ട്രാഫിക് വര്‍ധിപ്പിക്കാനായി ചിലര്‍ നടത്തുന്ന കോപ്രായങ്ങള്‍ .  ചില പോസ്റ്റുകളിലൂടെ ഇവര്‍ നല്ല സിനിമകളെയും കൂടി ഈ അഭാസത്തിനായി ഉപയോഗിച്ചത് കൊണ്ടാണ് ഞാന്‍ ഈ കുറിപ്പെഴുതുന്നത് . കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയകളില്‍ കണ്ടുവരുന്ന പ്രധാന സിനിമ പരസ്യമാണ് മലയാളത്തിലെ ആദ്യ നഗ്ന സിനിമ റിലീസിന് ഒരുങ്ങുന്നു എന്നത്. എന്താണ് യാഥാര്‍ത്ഥ്യം..?

maxresdefault (1)കേരളത്തിലെ  സിനിമാ സ്നേഹികളുടെ ഉത്സവമാണ് എല്ലാ വര്‍ഷവും തിരുവനന്തപുരത്തുവച്ച് നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേള , പത്തു ദിവസങ്ങളിലായി നടക്കുന്ന ഈ ചലച്ചിത്ര മമാങ്കതിനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് സിനിമാ സ്നേഹികള്‍ ഒഴുകിയെത്തുന്നു . അവിടെ വച്ചാണ് എനിക്ക് ലോകോത്തര നിലവാരം പുലര്‍ത്തുന്നവ തന്നെയാണ് നമ്മുടെ മലയാള സിനിമകളും എന്ന് മനസിലായത് . ഇന്നും ഈ യഥാര്‍ത്ഥ്യം ഭൂരിപക്ഷം മലയാളികളും അറിയാതെ പോകുന്നു എന്നത് ദുഖകരം തന്നെ.  കഴിഞ്ഞ വര്‍ഷം  മേളയില്‍ വച്ചാണ്  ചായം പൂശിയ വീട് എന്ന സിനിമ കാണുന്നത്. മേളയ്ക്കെത്തുന്നവര്‍ക്ക്  നല്‍കുന്ന ചാര്‍ട്ടില്‍ മൂലയ്ക്കെവിടെയോ ഒളിച്ചിരുന്ന ആ സിനിമ ഞാന്‍ തികച്ചും യാദ്രിശ്ചികമായാണ് കാണാന്‍ ഇടയായത്. സംവിധായകരായ സന്തോഷ്‌ ബാബുസേനന്‍ , സതിഷ് ബാബുസേനന്‍ എന്നിവര്‍  സെന്‍സര്‍ ബോര്‍ഡിനെ വെല്ലുവിളിച്ചാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. സിനിമയിലെ ഒരു സീന്‍ പോലും കട്ട്‌ ചെയ്യാന്‍ സംവിധായകര്‍ സമ്മതിച്ചിരുന്നില്ല. ഫിലിം ഫെസ്റ്റിവല്‍ തീയേറ്ററില്‍ അടുത്തിരുന്ന ചിലരുടെ സംസാരത്തില്‍ നിന്നും സിനിമ അല്പം മസാലയാണെന്ന്  പറയുന്നു കേട്ടു.  മനസ്സില്‍ ഒന്നല്ല ഒരുപാട് ലഡ്ഡു മെനെക്കെട്ടിരുന്നു പൊട്ടിച്ച എന്നെ പക്ഷെ സിനിമയില്‍ കാത്തിരുന്നത് ഒരു ബിഗ്‌ ബാങ്ങ് തന്നെയായിരുന്നു.

iffk

ഏകാന്തമായി ജീവിതം നയിക്കുന്ന ഒരെഴുത്തുകാരനില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത് , ചുംബന സമരത്തിനെപ്പറ്റിയുള്ള വാര്‍ത്ത‍ കേട്ട് രാവിലെ ഉണരുന്ന അയാള്‍ കഥ മുന്നോട്ടു പോകുമ്പോള്‍   പൊടുന്നനെയേറ്റ ഹൃദയാഘാതം മൂലം നിലത്തേക്ക് വീഴുന്നു , പെട്ടെന്ന് ഒന്നും സംഭവിക്കാത്ത മട്ടില്‍ കഥ വീണ്ടും അയാളില്‍ നിന്ന് തന്നെ ആരംഭിക്കുന്നു , ഇത്തരം സൈകിക് ടെക്നിക്കുകള്‍ പൊതുവേ പരിചയമില്ലാത്ത മലയാളി പ്രേക്ഷകര്‍ ഒരുപക്ഷെ ഇത് കണ്ടു മുഖം ചുളിച്ചേക്കാമെങ്കിലും  മര്‍മ പ്രധാനമായ ഒരു സങ്കേതത്തെയാണ് ഈ ട്രിക്ക് സിനിമയുമായി യോജിപ്പിക്കുന്നത് .തുടര്‍ന്ന് അയാളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന യുവതി അയാളില്‍ വരുന്ന മാറ്റവും തുടര്‍ന്ന് സ്വയം ഒരു ബുദ്ധിജീവിയായി അവരോധിച്ച ഈ വ്യക്തിയുടെ ജീവിതത്തിന്റെ എല്ലാ ഉള്ളറകളിലേക്കും കടന്നുചെന്ന് ഇടപെടുമ്പോള്‍ ഇതുവരെ സമൂഹം  കല്പിച്ചു നല്‍കിയ എല്ലാ മുഖം മൂടികളും താനേ അടര്‍ന്നു വീഴുന്നു , സമൂഹത്തില്‍ സ്വയം അവരോധിച്ച സാംസ്കാരിക നായകരുടെയും ബുദ്ധിജീവികളുടെയും പൊളിച്ചെഴുത്താണ് ഇവിടെ നടക്കുന്നത് ഇതിനിടയിലെവിടെയോ സിനിമയുടെ അവിഭാജ്യഘടകമായ സീനുകളില്‍ പ്രദര്‍ശിക്കപ്പെടുന്ന നഗ്നത , അതും വളരെ മനോഹരമായ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു കാണികളില്‍ അത് ഉള്‍ക്കിടിലമുണ്ടാക്കുക തന്നെ ചെയ്യും എന്നാലും അവിടെയും ഈ സിനിമ ചോദ്യം ചെയ്യുന്നത് നമ്മള്‍ സ്വയം അവരോധിച്ച നഗ്നതയെ കുറിച്ചുള്ള പൊതു ബോധത്തെയാണ് .നഗ്നത കണ്ടാല്‍ കാമം മാത്രമാണ് ഉണ്ടാകുകയെന്ന കല്പിത ചിന്തകളെ ഇത് തകിടം മറിക്കും.

11010557_928103207230246_8171623530317335105_n

ഇത്തരത്തില്‍ പുതിയ മാനങ്ങളിലൂടെ നമ്മുടെ സങ്കല്പങ്ങളെ വളര്‍ത്തുന്ന കലാസൃഷ്ടികളെ പഴകിയ ചിന്താ രീതികള്‍ കൊണ്ട് മുഖം തിരിച്ച് മാറ്റി നിര്‍ത്തിയാല്‍ അത് നല്ലൊരു കലയ്ക്കു നേരെയുള്ള അവഗണന മാത്രമാകും. കെ കലാധരന്‍ , നേഹ മഹാജന്‍ , അക്രം മൊഹമ്മദ്‌ എന്നീ മൂന്നുപേരാണ് ഇതിലെ അഭിനേതാക്കള്‍ .   ഒരുപാട് കഷ്ടതകള്‍ സഹിച്ചാണ് ഈ സിനിമ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ വെളിച്ചം കാണിച്ചത് .കേവലം മേളകളില്‍ മാത്രം ഒതുക്കി നിറുത്തപ്പെടാതെ   ഇത്തരം കലാമൂല്യമുള്ള സിനിമകള്‍ നമ്മളില്‍ ചിലരുടെ ട്രോളുകളിലൂടെയോ മറ്റോ ഒരു തുണ്ട് പടമാക്കി മാറ്റപ്പെടുമ്പോള്‍ അവസാനിക്കുന്നത് മികച്ച ഒരു സൃഷ്ടിയാണെന്ന് മറക്കരുത്.

ഒഴിവു ദിവസത്തെ കളി എന്ന സിനിമ കൈകാര്യം ചെയ്ത മലയാളിയുടെ കപട ബോധത്തെ കുറ ച്ച് കൂടി ഭാവനാത്മകമായി അവതരിപ്പിക്കുകയാണ് ഈ സിനിമ. മലയാളിയുടെ കപട സദാചാരം ഏറ്റവും കുടുതല്‍ ചര്‍ച്ച ചെയ്ത ചുംബന സമരത്തില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. നമ്മുടെ മനസ്സിലെ സദാചാരവും പുറത്തെ സദാചാരവും രണ്ടാണെന്നും മലയാളിയുടെ മുഖത്ത് നോക്കി നിങ്ങള്‍ വെറും കപട സദാചാര വാദികള്‍ മാത്രമാണെന്നും പറയാന്‍ തന്‍റെടം കാണിച്ച ചായം പൂശിയ വീട് എന്തുകൊണ്ട് മലയാളിക്കു മുന്നില്‍ വെറും നഗ്ന ചിത്രമായി ചിലര്‍ അവതരിപ്പിക്കുന്നു എന്നത് ഒരു വലിയ ചോദ്യചിഹ്നം തന്നെയാണ്. അല്ലെങ്കില്‍ അതും മലയാളിയുടെ കപട മുഖത്തിന്റെ ഭാഗമായിരിക്കും. ലോക സിനിമകളോട് കിടപിടിക്കുന്ന ഈ സിനിമയെ നാം കണ്ടില്ലെന്നു നടിക്കരുത് എന്ന അപേക്ഷ മാത്രമാണ് എനിക്കുള്ളത്..

#why France? again!

എന്തുകൊണ്ട് ഫ്രാന്‍സ് ?

 REUTERS/Eric Gaillard
REUTERS/Eric Gaillard

ഈ കഴിഞ്ഞ ദിവസം  ഫ്രാന്‍സില്‍  ഐഎസ് നടത്തിയ അറ്റാക്ക്ന്യൂസ്  കണ്ട്  ടി വി ഓഫാക്കിയ ഏതൊരാള്‍ക്കും തോന്നാവുന്ന ഒരു സംശയമാണ് എന്തുകൊണ്ട് ഫ്രാന്‍സില്‍ മാത്രം ഇങ്ങനെ? ,അതിനു തക്കതായ കാരണങ്ങള്‍ ഉണ്ട് താനും , മറ്റു രാഷ്ട്രീയ താല്പര്യങ്ങളും ,ആഴത്തിലുള്ള വിശദീകരണങ്ങളും മാറ്റിവച്ച് ഫ്രാന്‍സിനെ ലക്ഷ്യമാക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നതിന്റെ പ്രധാനപ്പെട്ട അഞ്ചു കാരണങ്ങള്‍ പരിശോധിക്കാം .

1.അമേരിക്കയോടൊപ്പം കഴിഞ്ഞ രണ്ടു മാസമായി ഫ്രാന്‍സ് ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീന പ്രദേശങ്ങളില്‍ വിമാനയുദ്ധം (air strikes ) നടത്തി വരുന്നുണ്ട് ,കൂടാതെ യൂറോപ്പില്‍ നിന്നും ഇത്തരത്തില്‍ നേരിട്ടുള്ള യുദ്ധത്തിനു അമേരിക്കയോടൊപ്പം ചേര്‍ന്നതും ഫ്രാന്‍സ് മാത്രമാണ് ,ഒപ്പം വടക്കേ ആഫ്രിക്കയിലും ഐഎസ്സിനെതിരെ ശക്തമായ യുദ്ധം ഫ്രാന്‍സ് നടത്തുന്നുണ്ട് .

2.ഫ്രാന്‍സില്‍ ആദ്യം നടന്ന ചാര്‍ളി ഹെബ്ദോ കൂട്ടക്കൊലയ്ക്ക് ശേഷം ഫ്രാന്‍സ് പ്രഖ്യാപിച്ച നയം “ഇത്തരം ഇസ്ലാമിക നിലപാടുകളെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു” എന്നാണ് ,മാത്രമല്ല തുടര്‍ന്ന്ഇസ്ലാമിക ശക്തികളെ ഇത്തരത്തില്‍ പ്രോത്സാഹിപ്പിക്കുന്ന എല്ലാ സംഘടനകളെയും ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് ഫ്രാന്‍സ് തുടര്‍ന്ന് പോരുന്നത്.ഫ്രാന്‍സ് പ്രസിഡന്റിന്റെ  വാക്കുകള്‍ തന്നെ കടമെടുത്താല്‍ “ഞങ്ങള്‍ ഇസ്ലാമിക മൌലികവാദത്തിനു എതിരെ തുറന്ന യുദ്ധത്തിലാണ്  ”  എന്നാണു പ്രഖ്യാപിത നയം .

160714-nice-mn-1820_6ce4fb6d2b0dfbaae204b58af1e5e9a8.nbcnews-ux-600-480

3. ഫ്രാന്‍സ് പറയുന്നത് ഇസ്ലാമിന്റെയും മുസ്ലിങ്ങളുടെയും ശാപമാണ് ഐസ്സെസ്  എന്നാണ് , ഇസ്ലാമിന്റെ എല്ലാ സ്വാതന്ത്ര്യത്തിന്റെയും തടസവും ഇസ്ലാമിനെ ഒരു ലോക മാതൃകയാക്കി വളര്‍ത്താന്‍ സാധിക്കാത്തതും ഐഎസ് പോലെയുള്ള സംഘടനകള്‍ ആണെന്നുമാണ് . അതുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റിനെ ഇല്ലതാക്കുന്നതിലൂടെ സാധിച്ചാല്‍ ഞങ്ങള്‍ മുസ്ലിങ്ങള്‍ക്ക് പുതിയ മാനം നല്‍കുമെന്നും ഫ്രാന്‍സ് വാദിക്കുന്നു.

4.പാശ്ചാത്യ സാംസ്കാരിക ചിന്തകളുടെ ഉറവിടമാണ് ഫ്രാന്‍സ് , അതുകൊണ്ട് തന്നെ ഇസ്ലാമിക വിരുദ്ധമെന്ന് ഇവര്‍ കണ്ടെത്തുന്ന എല്ലാ ചിന്തകളുടെയും ഉറവിടം ഫ്രാന്‍സില്‍ നിന്നായതുകൊണ്ട് ഫ്രാന്‍സിനെ ആക്രമിക്കുന്നതിലൂടെ പാശ്ചാത്യ സംസ്കൃതിക്ക് ഐഎസ് മറുപടി നല്‍കുന്നു .

5.ഐസ്സെസ്സിനെ  അസൂയപ്പെടുത്തുന്ന ഒരു ഭൂതകാല മഹിമയുണ്ട് ഫ്രാന്‍സിന് , ഇസ്ലാമിസ്റ്റുകളുടെ  ഒട്ടോമന്‍ സാമ്രാജ്യത്തെ ഒന്നാം ലോക മഹായുദ്ധത്തില്‍ തകര്‍ത്തത് ഫ്രാന്‍സിന്റെ നേതൃത്വത്തിലായിരുന്നു , പാശ്ചാത്യ ശക്തികളുടെ ആ പഴയ കൊളോണിയല്‍ പാരമ്പര്യത്തെ അത്രയധികം വെറുക്കുന്ന ഐസ്സെസ്സിന്റെ  അതിനുള്ള പകരം വീട്ടലായിരുന്നു റോമിലെ പാരമ്പര്യ സൂചകങ്ങളുടെ നേര്‍ക്ക്‌ കഴിഞ്ഞ വര്ഷം നടന്ന അക്രമങ്ങള്‍ , പഴയ പകപോക്കല്‍ തന്നെ.

ഈ കാരണങ്ങളില്‍ പലതും ഏറിയും കുറഞ്ഞുമിരിക്കാം മറ്റു കാരണങ്ങളും ആക്രമണങ്ങള്‍ക്ക്  ഹേതുവാകാം  , പക്ഷെ ഫ്രാസിനോടുള്ള പക ഇന്നും ഇന്നലെയും തുടങ്ങിയതെല്ലെന്നു മാത്രം.എന്നിരുന്നാലും എന്തിനോ വേണ്ടിയുള്ള  ഇത്തരം പകപോക്കലുകള്‍ ഇനിയും തുടരില്ലെന്ന് നമുക്ക്  പ്രത്യാശിക്കാം.

#Bookreview/കഥയാക്കാനാവാതെ : സുഭാഷ് ചന്ദ്രൻ

ഒരിക്കല്‍ സുഭാഷ്‌ ചന്ദ്രന്‍ എന്ന് യൂട്യുബിലൂടെ തിരഞ്ഞ് ഞാന്‍ കാത്തിരുന്നു , ഒരു കഥാകാരനെ ഇന്‍റെര്‍ നെറ്റില്‍ അയാളുടെ സൃഷ്ടിയെപറ്റിയല്ലാതെ തപ്പി നോക്കുന്നത് ആദ്യമായിട്ടായിരുന്നു ,”ആധുനിക മലയാളം സിംഹാസനമിട്ടിരുത്തെണ്ടുന്ന കഥാകാരന്‍”

image (1)

എന്നൊക്കെയുള്ള നിരൂപകരുടെ പ്രശംസയൊന്നും ആയിരുന്നില്ല ഇതിനു കാരണം, മറിച്ച് “മനുഷ്യന് ഒരാമുഖം” എന്ന നോവല്‍ വായിച്ച ഏതൊരാള്‍ക്കും അതെഴുതിയ കൈകള്‍ എന്ത് സ്വഭാവമാണ് പേറുന്നതെന്ന് അറിയാന്‍ ആഗ്രഹിക്കാതിരിക്കില്ല . യൂട്യൂബില്‍ റിസള്‍ട്ട് വന്നു അതില്‍ ഒന്ന് ജൈഹിന്ദ് ചാനലില്‍ സുഭാഷ് ചന്ദ്രന്‍ നല്‍കിയ അഭിമുഖമാണ് , ആങ്കറിനു പകരം ക്യാമറ ചോദ്യം ചോദിക്കുന്ന രീതിയിലാണ് അഭിമുഖം ,ചോദ്യങ്ങള്‍ക്ക് നേരെ നമ്മളോട് ഉത്തരം പറയുന്ന രീതിയിരുന്നു അത് , …

“ഈ സമൂഹം ഇത്രയധികം ചീഞ്ഞളിഞ്ഞു എന്നിട്ടും ഇനിയും പ്രതീക്ഷയുണ്ടോ” എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരം ഏതാണ്ടിങ്ങനെയാണ്

“ബ്രഹ്മാവിരിക്കുന്നത് താമരയിലാണ് , ആ താമര വിരിയുന്നതാകട്ടെ മഹാവിഷ്ണുവിന്‍റെ പൊക്കിളില്‍ നിന്നും വളര്‍ന്നു വന്നിട്ടാണ് , ഇവിടെ ഞാന്‍ കാണുന്നത് , താമര വിരിയുന്നത് നല്ല ചളിയിലാണ് , അത്രയും ചീഞ്ഞുകഴിഞ്ഞ ഒരു സമൂഹത്തില്‍ നിന്നും നല്ല സ്ഥിതി ഉണ്ടായി വരുമെന്ന് തന്നെയാണ് എന്‍റെ പ്രതീക്ഷ ”

bk_8233

എന്തുകൊണ്ട് സുഭാഷ്‌ ചന്ദ്രന്‍ ഇങ്ങനെ എഴുതുന്നുവെന്നതിനു ഇതിലധികം വിശദീകരണം   വേണമെന്നു തോനുന്നില്ല , അതുകൊണ്ട് തന്നെ ആ സിംഹാസനം  ഇയാള്‍ സ്വയം മെനഞ്ഞെടുത്തത് തന്നെയാണെന്ന് ബോധ്യമായി.

ഈയിടെ മാതൃഭൂമി പ്രസിദ്ധീകരിച്ച ഗ്രന്ഥകാരന്‍റെ  പുസ്തകമായ “കഥയാക്കനാവാതെ” യെപ്പറ്റി പരിചയപ്പെടുത്താനാണ് ഇത്രയും പറഞ്ഞത് ,മധ്യേയിങ്ങനെ ,ദാസ്‌ കാപ്പിറ്റല്‍ , കാണുന്ന നേരത്ത് എന്നീ പുസ്തകങ്ങളുടെ തുടര്‍ച്ചയാണ് കഥയാക്കനാവാതെ .

തൻ്റെ എഴുത്തനുഭവങ്ങൾ വിവരിക്കുന്നതിനേക്കാളുപരി ഒരു കഥാകാരൻ്റെ വ്യക്തിത്വം പച്ചയായി മുഴച്ചു നിൽക്കുന്നതാണ് ഈ സമാഹാരത്തിലെ ഓരോ കുറിപ്പുകളും ,
ചെറുപ്പകാലത്തു തൻ്റെ കൊച്ചേച്ചി എന്നു വിളിക്കുന്ന സഹോദരിയുടെ കണ്ണിനു കൊണ്ട പരിക്ക് പിന്നീടെപ്പോഴോ അവളുടെ കാഴ്ചയെ കവർന്നെടുക്കുന്നതും അത് മറച്ചുവച്ചുകൊണ്ട് നാല്പതു വർഷം ജീവിച്ചതും ഒടുക്കം ഡോക്ടർമാർ കണ്ടെത്തിയപ്പോൾ ആ കണ്ണു ചൂഴ്ന്നെടുക്കാൻ വിധേയയാകേണ്ടി വന്നപ്പോൾ സഹോദരിയെ കാണാൻ പോകുകയാണ് ആദ്യ കുറിപ്പിലൂടെ  കഥാകാരൻ ,അവസാനമെഴുതിയ മൂന്നു മാന്ത്രികന്മാർ എന്ന കഥയിലെപോലെ കാണാ ലോകത്തെപ്പോലും നമ്മുടെ മുന്നിൽ വരച്ചു കാട്ടുന്ന കഥാകാരൻ ഇവിടെ ഈ കൊളുത്തിവലിക്കുന്ന അനുഭവത്തെ കഥയാക്കാതെ  പറഞ്ഞുപോകുന്നു.

subhash

” കൊച്ചേച്ചീ , നിന്നെ കഥാപാത്രമാക്കിക്കൊണ്ട് വെപ്പുകണ്ണ്  പോലെ ജീവനില്ലാത്ത ഒരു കഥയെഴുതുവാൻ എന്റെ ഹൃദയത്തിനു സാധ്യമാകുകയില്ല ”
തുടർന്ന് മനുഷ്യന് ഒരാമുഖം എന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലിലെ ജിതേന്ദ്രൻ്റെ അമ്മയെ താൻ സൃഷ്ടിച്ചത് തൻ്റെ അമ്മ പൊന്നമ്മയുടെ സ്വാഭാവങ്ങളിൽ നിന്നാണെന്നും തുറന്നു പറയുന്ന കഥാകാരനെയും അതിൽ അഭിമാനിക്കുന്ന ആ പൊന്നമ്മയെയും നമുക്ക് ഈ കുറിപ്പിൽ കാണാം , ഇങ്ങനെ തൻ്റെ കഥകളുടെയും കഥാപാത്രങ്ങളുടെയും ബീജം എവിടുന്നാണ് താൻ കണ്ടെത്തിയതെന്ന് വിവരിക്കുന്ന കുറിപ്പുകൾ ഒപ്പം വയലാർ അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടിയപ്പോൾ നടത്തിയ പ്രസംഗങ്ങൾ , ഒ പി സുരേഷുമായി നടത്തിയ സംസാരങ്ങൾ എന്നിവയും ഈ ഗ്രന്ഥത്തിൽ ചേർത്തിരിക്കുന്നു ,

Subhash_Chandran

എല്ലാം സുഭാഷ് സമൂഹത്തിലേക്കെയ്ത അക്ഷരയമ്പുകൾ …
ഇനിയും ഈ ഗ്രന്ഥകാരനെ വായിക്കാൻ തുടങ്ങാത്തവർ ആദ്യം ഇയാൾക്ക് കഥയാക്കാനാകാതെ പോയത് വായിക്കുക , തുടർന്ന് കഥ വായിക്കുക സുഭാഷ് ചന്ദ്രൻ എന്ന പ്രതിഭയെ തിരിച്ചറിയുക

എന്തുകൊണ്ട് ഒഴിവു ദിവസത്തെ കളി ?

 

കുറച്ചു ചെറുപ്പക്കാര്‍ ഈയിടെയായി ക്യാമറയുമായി ഇറങ്ങി നല്ല സിനിമകെളെടുക്കുന്നു ,ലോകോത്തര ഫിലിം ഫെസ്റ്റുകളില്‍ നല്ല അഭിപ്രായങ്ങള്‍ നേടുന്നു എന്നിട്ടും നമ്മുടെ നാട്ടിലെ ടാക്കീസുകളില്‍ ഈ സിനിമകളെത്തുകയോ ,പൊതുജനം സ്വീകരിക്കുകയോ ചെയ്യുന്നില്ല , എന്തുകൊണ്ട് ?

 

ഇന്ന് ഏറെപ്പേര്‍ ചിന്തിക്കുന്ന ഒരു ചോദ്യമാണിത്, ഉത്തരം ലളിതമല്ല കാരണം മലയാളിയുടെ പൊതുബോധം രൂപപ്പെടുത്തിയെടുക്കുന്നത് ഈ  സമൂഹം ആഹരിക്കുന്ന വിജ്ഞാനത്തെ അടിസ്ഥാനമാക്കിയാണ്  .ആരംഭ ഘട്ടം മുതല്‍ സിനിമ നമ്മെ കുറച്ചൊന്നുമല്ല നമ്മെ സ്വാധീനിച്ചത് , സിനിമയുടെ രാഷ്ട്രീയം എന്നും നാം ചര്‍ച്ച ചെയ്യുന്നതുമാണ് .”നിര്‍മാല്യം  സിനിമയില്‍ കോമരം വിഗ്രഹത്തിലേക്ക് കാര്‍ക്കിച്ചുതുപ്പുന്ന രംഗം ഇന്നാണെങ്കിലോ” എന്ന് ചോദിക്കുന്നവരുണ്ട് , ഒരു ചുക്കും സംഭവിക്കില്ല എന്നാണുത്തരം ,കാരണം മൂന്നുപേര്‍ കൊടിയും പിടിച്ചിറങ്ങിയാല്‍ അളക്കാനൊക്കുന്നതല്ല ഒരു സമൂഹത്തിന്‍റെയും പൊതുബോധം, മാത്രമല്ല എതിര്‍ക്കാനും ആവിഷ്കരിക്കാനും ,പൊളിച്ചെഴുതാനും ആ സമൂഹം തയ്യാറാകുന്നു എന്നാണു വായിക്കേണ്ടത് .

cf8a0c9daf906e337bf4762318b2b4cb

സനല്‍കുമാര്‍ ശശിധരന്‍റെ  ഒഴിവുദിവസത്തെ കളി ഇത്തരത്തില്‍ സമൂഹത്തിന്‍റെ പൊതുബോധത്തെയാണ്‌ ആവിഷ്കരിക്കുന്നത് , ചിത്രത്തിലുടനീളം ഈ പൊതുമനസ്സിന്‍റെ നിറങ്ങള്‍ കാഴ്ചക്കാര്‍ക്ക് മുന്നിലെത്തിക്കുകയാണ് സംവിധായകന്‍ . അല്പം വലിച്ചു നീട്ടലുകള്‍ അനുഭവപ്പെടുമെങ്കിലും കാഴ്ച്ചയുടെ ഒരൊഴുക്ക് ചിത്രത്തിലുടനീളം നന്നായി അനുഭവിക്കാനാകും .

ഒരു ഗ്രാമത്തില്‍ ഇലക്ഷന്‍ ദിവസം ഒത്തുചേരുന്ന ചങ്ങാതിമാരുടെ ഒത്തുചേരലാണ് ഇതിവൃത്തം , അതില്‍ ഒരു നമ്പൂതിരി ,കച്ചവടക്കാരന്‍ , സര്‍ക്കാരുദ്യോഗസ്ഥന്‍ , ഗള്‍ഫുകാരന്‍ ഒപ്പം ഒരു കറുത്ത സാധാരണക്കാരനും ആകുന്നതോടെ കളം കളിക്ക് പാകമാവുന്നു . വിവിധമായ സ്വത്വുമായി വരുന്ന  ഈ അഞ്ചുപേരും ലഹരിയിലൂടെ മനസ് വെളിപ്പെടുത്തുന്നു , വിവിധങ്ങളായ ഇവരുടെ ലഹരിയാണ് കഥയെ നിയന്ത്രിക്കുന്നത്  ഒടുവില്‍ കള്ളനും പോലീസും കളിയില്‍ ഗള്‍ഫ് മണിയുമായി വരുന്ന ധര്‍മന്‍  രാജാവും സര്‍ക്കാരുദ്യോഗസ്തന്‍ മന്ത്രിയും കച്ചവടക്കാരന്‍ പോലിസുമാകുന്നതോടെ  സ്വാഭാവികമായി കള്ളനായി കറുത്ത ദാസന്‍ കഥയില്‍ രൂപാന്തരം പ്രാപിക്കുന്നു , ഇവിടെ താന്‍ കളിക്കാനില്ലെന്ന് കെഞ്ചി പറയുന്ന ദാസനെ കളിക്കിറക്കുന്ന മറ്റുള്ളവര്‍ വിചാരണ നടപ്പാക്കി ശിക്ഷ വിധിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്.

MV5BM2FiZjM1NmQtYzg2OS00MzY3LWE5NzMtMDM1NzUxOGFjODI1XkEyXkFqcGdeQXVyMjkxNzQ1NDI@._V1_UY1200_CR109,0,630,1200_AL_

ഇവിടെ പൊതുസമൂഹത്തിന്‍റെ മനസ് എല്ലാ തുറകളില്‍ നിന്നും തുറന്നു കാട്ടാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട് സമൂഹത്തിലെ പല  കളിക്കും താനില്ലെന്ന്  കെഞ്ചുന്ന സാധാരണക്കാരന്‍റെ മുഖമാണ് ഇവിടെ ദാസന്‍ ,ഇത്തരത്തില്‍ പലതും ഉള്ളില്‍ കൊളുത്തി വലിക്കുന്ന  ഈ ആവിഷ്കാരത്തെ സ്വീകരിക്കാന്‍ മലയാളി തയ്യാറാവാത്തത് സ്വാഭാവികം , ബിസിനസ് മീറ്റുകളില്‍ ടൈയും കെട്ടിയിരുന്നു ഗീര്‍വാണം മുഴക്കുന്ന മലയാളി അതുകഴിഞ്ഞപാടെ മാറിനിന്നു മുറുക്കാന്‍ ചവച് വഴിയില്‍തന്നെ നീട്ടിതുപ്പുന്നത് ഒരുപക്ഷെ തമാശ രൂപത്തിലാണേല്‍ നാം അന്ഗീകരിക്കും പക്ഷെ കാര്യമായിട്ടാണേല്‍ ഇതേ നമ്മള്‍ സ്വീകരിക്കാന്‍ സാധ്യതയില്ല.

ഇന്നുവരെ മലയാളി ആഹരിച്ചത് സൂപ്പര്‍ സ്റ്റാര്‍ മിത്തുകളാണ് , ദളിതനായിട്ടാണെങ്കിലും അഭിനയിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ ആണെങ്കില്‍ മുണ്ടും മടക്കിയുടുത്ത് മീശ പിരിക്കുന്ന നായകനെ കാണാനാണ് മലയാളിക്കിഷ്ടം അവിടെ അവന്‍ കാണുന്നത് ഒരു ചലച്ചിത്ര ആവിഷ്കാരത്തെയല്ല മറിച്ച്  സൂപ്പര്‍ സ്റ്റാറിനെ മാത്രമാണ് , അത് കൊണ്ടാണ് ഒരു ലാലിസം ഇത്രയധികം പൊല്ലാപ്പുകള്‍ ഈ കൊച്ചു സംസ്ഥാനത്ത് ഉണ്ടാക്കിയത്.

oru-divasathe-kali-movie-still-17588

ഇങ്ങനെ സ്വല്പം എരിവുകൂടുതലാണ് സനലിന്‍റെ ഈ കളിക്ക് , കള്ളന്‍ കറുത്തിട്ടാണെന്ന് മനപ്പാഠമാക്കിയ മലയാളികള്‍ ഇന്നും വെളുത്ത കള്ളന്മാരുടെ ഓണ്‍ലൈന്‍ അക്കിടികള്‍ക്ക് ആഴ്ചതോറും ഇരയാകുന്നു ഈ മനോഭാവം തുറന്നു കാട്ടുന്ന ഒഴിവു ദിവസത്തെ കളി അങ്ങനെയൊന്നും മാറി ചിന്തിക്കാത്ത പ്രേക്ഷകര്‍ക്ക് ദഹിക്കുമെന്നു തോനുന്നില്ല അതുതന്നെയാണ് ആ ചിത്രത്തിന്‍റെ മേന്മയും.

 

#memoryretreat

വാതിലില്‍ മുട്ടാതെയും ഓര്‍മ്മകള്‍ വന്നു പൊതിയും

ഋതുക്കള്‍ക്കനുസരിച്ച് അവ ഇലകള്‍ പൊഴിക്കും

ഒന്നും പറയാതെ തിരിച്ചു പോകും ,

ഇനിയെങ്കിലും പോകും മുമ്പ്

എനിക്കൊരു തൂവല്‍ തന്നിട്ട് പോകുക ,

സ്വര്‍ണനിറമുള്ള ,മരണത്തിന്‍റെ മണമുള്ള

ആ തൂവല്‍ .

ഞാനത് എന്‍റെ ബുദ്ധിയുടെ അടരുകളില്‍ പൂഴ്ത്തി വയ്ക്കും ,

വെളിച്ചമേല്‍ക്കാതെ അവ ,

മറ്റൊരോര്‍മ്മയെ പ്രസവിക്കുമായിരിക്കും .

 

 

 

#വല

717b753f2e07db053194054845c31999

ഒരു വലയുണ്ട് എന്‍റെ കയ്യില്‍

മറ്റേയറ്റം പ്രപഞ്ചത്തോളം എത്തുന്ന ഒരു വല

അതില്‍ പെടുന്ന മത്സ്യങ്ങള്‍ ,

അവറ്റകളെ എന്‍റെ  കരയിലേക്ക് വലിച്ചിടുമ്പോള്‍

പലതും  ആശയറ്റ് പിടയ്ക്കുന്നുണ്ടാകും ,

പലപ്പോഴും അവറ്റകള്‍ ഒരു കുടുംബമായിരിക്കും

ഏതോ പ്രയാണത്തിനിടയ്ക്ക് എന്നില്‍ പെട്ടുപോയവ

അതില്‍ ഗര്‍ഭിണികളുണ്ടാകും, മുട്ടിനു നീരുവന്ന മുത്തച്ഛന്‍മാരുമുണ്ടാകും ,

ഒരു പക്ഷേ  മണ്ണില്‍ ചവിട്ടാത്ത കുഞ്ഞുങ്ങളും  .

ഇന്നലെ ഞാനാ വലയിലേക്ക് സൂക്ഷിച്ചു നോക്കി ,

ഇന്ന് ഞാനത് കത്തിച്ചു കളഞ്ഞു .

 

 

{കടപ്പാട് :ടി പി രാജീവന്‍ , അമിര്‍ ഓര്‍ }

#enigma

8e514c2be5c640211fd7fff787b468ea

ഇന്ന് മഴ പെയ്തിരുന്നു ,

നീളന്‍ വിരലുകള്‍ പോലെ മാനത്തുനിന്നു പെയ്തിറങ്ങി അവ മണ്ണിനെ ചുംബിച്ചു

കുത്തനെ കുതിച്ചിറങ്ങി , ചിലത് ചരിഞ്ഞും

നനുത്ത തൂവലുകളുമായി ഓരം പറ്റി കൊമ്പില്‍ കുടഞ്ഞിരിക്കുന്ന പറവകള്‍

അവയുടെ കണ്ണുകളില്‍ നിറവിന്‍റെ തിളക്കമുണ്ടായിരുന്നു ,

ഓരത്തു നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഒരുത്തന്‍ , ആധുനികനാണെന്നു തോന്നി

നിര്ത്താതെ മഴയെ  പ്രാകുന്നുണ്ട് , ഒപ്പം മകനാണെന്ന് തോനുന്നു

വിതറി വീഴുന്ന മഴത്തുള്ളികള്‍ കണ്ട് വിടര്‍ന്ന കണ്ണുകള്‍ ,

ചില്ലില്‍ അവനെ തൊടാനായുന്ന പളുങ്ക് മണികള്‍

അവന്‍ ഈര്‍പ്പം പൊതിഞ്ഞ ചില്ലുകണ്ണാടികളില്‍  ചിത്രം വരയ്ക്കാനാഞ്ഞു

അച്ഛന്റെ പ്രാക്ക് കേട്ട്‌  അതിനു മുതിരാതെ അടങ്ങിയിരുന്നു .

 

ചലിക്കുന്ന ചിന്തകള്‍

ഇന്നിന്‍റെ നേര്‍ക്കുപിടിച്ച ചുകന്ന കണ്ണാടിയാകുന്ന ചലനചിത്രങ്ങള്‍,
ചിന്തകള്‍ കരുപ്പിടിപ്പിച്ച , മറക്കീഴില്‍ മൂടിവച്ച ഒടുക്കം ഓര്‍ക്കാനെടുത്തു വച്ച ചിത്രങ്ങള്‍ കൂട്ടിത്തുന്നിയ കരിമ്പടം,
കൂര്‍ത്ത നോട്ടങ്ങള്‍ , ഏണിവച്ചെടുത്ത ചിന്തകള്‍ ചിലതൊക്കെ നാറുന്ന പഴന്തുണിക്കെട്ടുകള്‍,
ജോണ്‍, വന്‍സാര , കിംകി , ഇവരൊക്കെ ഇന്നെന്‍റെ എന്‍റെ പ്രിയ കൂട്ടുകാര്‍ ഇന്നുമാത്രം,
ഓര്‍മയില്‍ തെളിയുന്നു ….
“ഈ വെളിച്ചെത്തിനെന്തുവെളിച്ചം”
                                      {ഒരു  തിരോന്തോരം എഫക്റ്റ് }

#അവാര്‍ഡ്വാപ്പസി

ചരിത്രത്തില്‍ വലിയ അവഗാഹമില്ലെങ്കിലും രാജ്യത്തെ ഇന്നത്തെ സാഹചര്യത്തില്‍ എനിക്ക് ഈ വിഷയം അവതരിപ്പിക്കാതെ വയ്യ .

trophiesdrbl

നമ്മുടെ രാജ്യത്ത് ജീവിച്ചിരുന്ന മഹാത്മാക്കളില്‍ വച്ചു സഹിഷ്ണുതയുടെ ആള്‍രൂപമായിരുന്ന അദ്ധേഹത്തെ ഇന്ന് ആരും വളര്‍ന്നു വരുന്ന ഈ അസഹിഷ്ണുതയുടെ സാഹചര്യത്തില്‍ പോലും ഓര്‍ത്തില്ലെന്നത് എന്നില്‍ ഉളവാക്കിയ അസഹിഷ്ണുതയാണ് ഈ കുറിപ്പിനാധാരം എന്നുകൂടി കുറിക്കട്ടെ .

ഒരിക്കല്‍ നമ്മുടെ രാജ്യത്ത് മഹാനായ ഒരു ചക്രവര്ത്തിയുണ്ടായിരുന്നു അദ്ധേഹത്തിന്‍റെ പേരായിരുന്നു “ഔറംഗസേബ്” തന്‍റെ അച്ഛനായ ഷാജഹാന്‍ ചക്രവര്‍ത്തി തനിക്ക് ഓര്‍മവച്ച കാലം മുതല്‍ വെറുപ്പോടെ പേറികൊണ്ടിരിക്കുന്ന ചക്രവര്‍ത്തിപദം അദ്ദേഹം ഏറ്റെടുക്കുകയും ,മാതൃക പുത്രനെന്ന നിലയില്‍ തന്‍റെ പിതാവിന് ശിഷ്ടകാലം ജീവിക്കുന്നതിനായി ആഗ്രയില്‍ അദ്ദേഹം ഒരു മണിമാളിക ഒരുക്കികൊടുക്കുകയും ചെയ്തു.
ഇതിനു മുന്പ് തന്‍റെ മൂത്ത സഹോദരന്‍ ദാരയുടെ സര്‍ഗാത്മക കവിതകള്‍ കേട്ട് ആനന്ദതുന്തിതനായ അദ്ദേഹം ജ്യേഷ്ഠനെ ഭൂമിയെന്ന നരകത്തില്‍ നിന്നുതന്നെ പറഞ്ഞയച്ചത് മറന്നിട്ടില്ലാതതിനാല്‍ അദ്ധേഹത്തിന്റെ ഈ സത്കര്‍മവും പ്രജകള്‍ വാനോളം പുകഴ്ത്തി .

ad9a4344d8bbdd22f4687cf1fcb59c64

അദ്ദേഹം വെറുമൊരു മാതൃകപുത്രന്‍ മാത്രമായിരുന്നില്ല മറിച്ചു തന്‍റെ ഹിന്ദു പ്രജകളുടെ ക്ഷേമത്തില്‍ അതീവ തല്പരനും കൂടിയായിരുന്നു ,അതിനാല്‍ തന്‍റെ പ്രജകളുടെ അമിത വരുമാനം അവരുടെ ആധ്യാത്മിക ഉന്നതിക്ക് തടസ്സമാണെന്നു നിരീക്ഷിച്ച അദ്ദേഹം അവയൊക്കെ ജസിയ എന്ന പേരില്‍ നികുതിയായി ദാനം ചെയ്യാന്‍ എല്ലാവരെയും നിര്‍ദേശിച്ചു ഹൈന്ദവ ശാസ്ത്രങ്ങളില്‍ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ധേഹത്തിന്‍റെ ഈ നിര്‍ദേശത്തെയും ജനങ്ങള്‍ ഹര്‍ഷാരവം മുഴക്കി സ്വീകരിച്ചു .

കൂടാതെ തന്‍റെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ പ്രജകളും സ്വന്തം ആത്മശക്തിയില്‍ വിശ്വസിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അതിനു തടസ്സം നിന്ന അവരുടെ ആരാധനാലയങ്ങളും ക്ഷേത്രങ്ങളും കടുത്ത മനോവ്യധയാല്‍ പൊളിച്ചുകളഞ്ഞു .കൂടാതെ അവരുടെ ആത്യന്തിക ലക്ഷ്യമായ സംസാര ചക്രത്തില്‍നിന്നു രെക്ഷിക്കുന്നതിനായി ലക്ഷക്കണക്കിന്‌ പേരെ അദ്ദേഹം പരമ്പരയോടെ മോക്ഷ സന്നിധിയിലേക്കയക്കുകയും ചെയ്തു .

c939588f1b9e0285208e1e6f55574ee697ddc328_m

അദ്ധേഹത്തിന്റെ ജീവിതത്തിലെ നാഴികക്കല്ലായി ചരിത്രകാരന്മാര്‍ എണ്ണുന്നത്,ഒരിക്കല്‍ അദ്ദേഹം തന്‍റെ അയല്‍രാജ്യത്തെ രാജാവും കടുത്ത അസഹിഷ്ണുതാവാദിയുമായ ശിവജിയെ തന്‍റെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയും ആഗ്രയില്‍ ഒരു മറാത്താ സര്‍വകലാശാല സ്ഥാപിക്കുന്നതിനായി അനുവാദം ചോദിക്കുകയും ചെയ്തു എന്നാല്‍ ശിവജി ഇത് അന്ഗീകരിച്ചില്ല ,ശിവജിയുടെ അസഹിഷ്ണുതനിറഞ്ഞ പെരുമാറ്റത്തില്‍ മനംനൊന്ത ആ മഹാത്മാവ് ശിവജിയില്‍നിന്നും ഇതുവരെ ലഭിച്ച എല്ലാ അവാര്‍ഡുകളും തിരിചേല്‍പിച്ചുകൊണ്ട് പുതിയൊരു സമര മുഖത്തിന്‌ ആരംഭം കുറിചു .

തുടര്‍ന്ന് ശിവജിക്കു ശേഷം അധികാരത്തില്‍ വന്ന അദ്ധേഹത്തിന്റെ മകന്‍ ശാംഭാജിയെ ഔറംഗസേബ് തന്‍റെ ആഗ്രയില്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന മറാത്താ സര്‍വകലാശാലയെ കുറിച്ച് അറിയിച്ചു , രണ്ടുപേരും തമ്മില്‍ നടത്തിയ നീണ്ട ചര്‍ച്ചയില്‍ അവയവദാനത്തെകുറിച്ച് ഔറം ഗസേബ് പരാമര്‍ശിച്ചപ്പോള്‍ തന്‍റെ രണ്ടു കണ്ണുകളും ദാനമായി ശാംഭാജി നല്‍കുകയും അവ പുറത്തെടുക്കാന്‍ ഔറംഗസേബ് സഹായിക്കുകയും ചെയ്തുകൊണ്ട് മറ്റൊരു ചരിത്രപരമായ തുടക്കം ഔറം കുറിച്ചു.

തുടര്‍ന്ന് ഈ മേഖലയില്‍ വളരെയേറെ മുന്നേറിയ ഔറം തന്‍റെ അവയവദാന പദ്ധതിയെ കുറിച്ച് ലോകമെങ്ങും പ്രചാരണം നടത്തി ഇതില്‍ ആകൃഷ്ടനായ സിഖ്ഗുരു തേജ് ബഹാദൂര്‍ തന്‍റെ സ്വന്തം തലയാണ് ഇതിനായി നല്‍കിയത് .

അറിവിനു വേണ്ടി ജീവിതം തന്നെ സമര്‍പിച്ച ഔറം തന്‍റെ ഇഷ്ട വിനോദമായ തലയോട്ടി കിരീടങ്ങള്‍ നിര്‍മിക്കുന്നതിനായി ശിഷ്ടകാലം മഹാരാഷ്ട്രയില്‍ കഴിച്ചു കൂട്ടി . അവസാനകാലത്ത് തനിക്ക് ലഭിച്ച ഇത്തരം കിരീടനിര്‍മാണത്തിനായുള്ള അവാര്‍ഡ് മഹാരാഷ്ട്രയില്‍ അന്ന് നിലനിന്ന അസഹിഷ്ണുതയ്ക്ക് എതിരെ പൊരുതി തിരിച്ചേല്പിച്ചു കൊണ്ടാണ് അദ്ദേഹം കണ്ണടച്ചത് .
ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന ഏതെങ്കിലും സാഹചര്യവുമായി ഇതിനു ബന്ധം തോന്നുകയാണെങ്കില്‍ , അത് തികച്ചും യാദ്ര്ശ്ചികമല്ലാതെ മറ്റൊന്നുമല്ല ….

കടപ്പാട് : indiafacts . com ,Shefali Vaidya , etc…

Yes ,I am nothing …

8e514c2be5c640211fd7fff787b468ea
പത്തു ദിവസത്തെ കനത്ത ഷെഡ്യുളുകള്‍ക്കിടയിലും കോഴിക്കോട്പുസ്തകോത്സവ വേദിയിലായതുകൊണ്ട് സമയം എളുപ്പം പോയിക്കിട്ടി,പതിവുപോലെ ഇന്നലെരാവിലെ കീബോര്‍ഡിന് കയ്യുംകൊടുത്ത് അന്തിച്ചിരിക്കുമ്പോ ഒരു പദ്മരാജന്‍ മൂഡ്‌ വന്നങ്ങുകേറി, കൊടുത്തു പണി തൂവനാത്തുമ്പികളില്‍ ഒരെണ്ണം, ഒരു ഇറെഗുലര്‍ ഫീല്‍ കിട്ടിയപ്പോ തല ഒന്ന്തണുത്തു, ക്ലാരയും,സോളോഗിറ്റാര്‍ മൂഡും തുടങ്ങി ബീറ്റില്‍സ്,ഹോട്ടല്‍ കാലിഫോര്‍ണിയ, ജോണ്‍ലെനന്‍ ഒക്കെകൂടി തട്ടലും മുട്ടലുമൊക്കെയായി ഒരു രാത്രി അങ്ങ് പോയിക്കിട്ടി,
11223a4f79e9be2459cbc94ef32909dc
രാവിലെ വിപ്ലവം ചൊരിഞ്ഞിടാന്‍ വീണ്ടും കീബോര്‍ഡില്‍ തപ്പുമ്പോ ഒരു ശൂന്യത മാത്രം .
ഇനിയും സ്വയം ഒന്നുമായില്ലെന്നു ഒരു തോന്നല്‍ , സ്വയംഭൂവൊന്നുമല്ലല്ലോ വളര്‍ത്തു ദോഷം എന്നുകരുതാറാണ് ശീലം. എന്നാലും ഇത്തവണ അങ്ങനെ വിടാന്‍ തോന്നിയില്ല,ചിന്തകള്‍ പാഞ്ഞുകയറി ഹോക്കിങ്ങ്സിലും റസലിലും ഫൂക്കോവിലും കല്ലേന്‍പോക്കുടനിലും വരെയെത്തി,
Kinoishi_Taku_Satoh_1
ഇത്രയും കാലമായി ശാസ്ത്രവും മനുഷ്യനും ഒരു ആശയവ്യക്തതയ്ക്ക് വേണ്ടിയാണ് കിണഞ്ഞു പ്രവര്‍ത്തിക്കുന്നത്,കുറഞ്ഞത് ഒരു പത്തഞ്ഞൂറു കൊല്ലമെങ്കിലും ആയിക്കാണും ഈ പണി തുടങ്ങിയിട്ട് ഏതാണ് സത്യം എന്ന തിരിച്ചറിവിനായി ഇനിയും വിചാരങ്ങളുടെ ഒരുകൂട്ടം ബാക്കി കിടക്കുന്നുണ്ടെങ്കില്‍ ഇത്രയായിട്ടും അതിനു ഒരു യൂണിറ്റി കൈവന്നില്ലെങ്കില്‍ അതിനര്‍ത്ഥം ഞാന്‍ മാത്രമല്ല പലതും എവിടെയുമെത്തിയിട്ടില്ല.19e5861c285a1a6f4ee0927647204971

Dogmatic Foolishness.

image

ഒരു പത്തിരുപതു വർഷമായി ഇഎംഎസ് എന്ന സൈദ്ധാന്തിക രാക്ഷസന്റെ ആ ബുദ്ധി അറിയാതെയാണെങ്കിലും മലയാളക്കരയിൽ അലിഞ്ഞു പ്രവർത്തിച്ചു .
പാരമ്പര്യം നല്കുന്ന സാംസ്കാരികത പിന്തിരിപ്പനാണ്‌ ‘

ഈ ആശയത്തിനുമേൽ ഒരു വെള്ളിടി വെട്ടിച്ചുകൊണ്ടാണ് മോഡിയുടെ 2014 മുതലുള്ള വെർച്ചുവൽ പടയോട്ടം അലയടിച്ചത് , ഇതേ സമയത്ത് സമാന്തരമായി പ്രകൃതി, ജൈവ , പരിസ്ഥിതി  വാദികളും ഒരു മുന്നേറ്റത്തിനു കോപ്പ് കൂട്ടിയിരുന്നു, ഇതിന്റെ റിസൾട്ട് ആണ് പ്രകൃതി – സംസ്കാര വിപ്ലവം ഇത്ര പെട്ടെന്ന് മലയാളക്കരയിൽ സമ്മിശ്രമായി പ്രത്യക്ഷപ്പെട്ടത് .
ഇത് തിരിച്ചറിയാൻ തുടങ്ങാതെ കണ്ട കോളേജിന്റെ പിന്നാമ്പുറത്ത് പോത്തിനെ കറിവച്ചിരുന്നാൽ അത് വെന്തുകിട്ടുമെന്ന് തോനുന്നില്ല .

https://vaisakharyanblog.wordpress.com

Spitting Stupidity .

,

“സ്വവർഗ ലൈന്ഗികതയെ കത്തോലിക്കാസഭപോലും പ്രോത്സാഹിപ്പിക്കുമ്പോഴും കേരളം യാധാസ്ഥിതിക പരവതാനിക്കടിയിൽ ഞെരിയുകയാണെന്നും. അത് കണ്ടോണ്ടു  നില്ക്കാൻ പാർട്ടിക്കാവില്ലെന്നും”  എം എ ബേബി   ,

ഇനി എന്തെരെല്ലാാം ഫെസ്റ്റുകൾ കാണാനിരിക്കണ് ….

image

https://vaisakharyanblog.wordpress.com

ഗുരുതരംഗം

solastalgia

ഒരിക്കല്‍ മാംസഭക്ഷണത്തെ കുറിച്ചുള്ള ചോദ്യത്തിനു നാരായണ ഗുരുദേവന്‍ നല്‍കിയ ഉത്തരം”അമ്മയുണ്ടോ?… , ഇല്ല എന്നു പറഞ്ഞപ്പോള്‍ തിന്നോ അതോ കുഴിചിട്ടോ? എന്നായിരുന്നു മറുചോദ്യം “.

ഇന്ന് ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് മറ്റെങ്ങുംകാണാത്ത ഹൈക് ആണ് ലഭിച്ചിരിക്കുന്നത് , ഒരു തരം ഗുരുതരംഗം ആകെ വന്നു മൂടിയിട്ടുണ്ട്,എന്തുതന്നെയായാലും  അബദ്ധധാരണകളും , കുറെ അട്ടിപ്പേറുകളും ഗ്രസിച്ചിരുന്ന കേരളത്തിലെ ഹൈന്ദവസമൂഹം ഇതിനെ ആകാംഷയോടെയാണ് നോക്കികാണുന്നത് (എന്നു പറയാതെ വയ്യ  , കേവലം സോഷ്യല്‍ മീഡിയ മാത്രമല്ലല്ലോ ലോകം) . എന്നും അകറ്റിനിര്‍ത്തല്‍   ഒരു പൊതു സ്വഭാവമായി ഹിന്ദുസമൂഹത്തോട് നിലനിര്‍ത്തിയവരെല്ലാം തന്നെ ഇന്ന് മാറി ചിന്തിക്കുന്നു , ചുരുങ്ങിയത് ഗുരുദേവനെയെങ്കിലും അംഗീകരിക്കുന്നു നല്ലത് ,പക്ഷെ ഒന്ന് പറയാനുള്ളത് ഗുരുദേവന്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിപഥത്തില്‍ നടപ്പാക്കിയതുമെല്ലാം സൂക്ഷ്മമായി പഠിച്ചാല്‍  ഇന്നുവരെ ഒരു രാഷ്ട്രീയ സംഘടനയും തത്ത്വത്തില്‍ അന്ഗീകരിക്കാത്ത സാംസ്കാരികതയാണ്,  അതൊന്നും തിരിച്ചറിയാതെയാണ് ഓരോരുത്തന്മാര്‍ ഓരോന്നു  വിളമ്പി വിടുന്നത് ഒരു പക്ഷെ  വിവരക്കേടു കൊണ്ടായിരിക്കാം.

സ്പിരിച്വല്‍ ഗാന്ധിയിസം

2bd00602447e5484401bbc0a9731ff80

                    ഒരാളുടെ ആശയങ്ങള്‍ ഒരുതരത്തിലും സാധാരണക്കാര്‍ക്കിടയില്‍ എത്താതിരിക്കാന്‍ ഏറ്റവും നല്ല വഴി അയാളെപിടിച് ദൈവമാക്കികളയുക എന്നതാണ് , പലപ്പോഴും മഹാത്മാഗാന്ധിയുടെ കാര്യത്തിലും അതാണ്‌ സംഭവിച്ചത്  ,

ഗാന്ധിജിയെപറ്റി ഡോമിനിക് ലാംപിയര്‍ എഴുതിയത് ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണെന്നു  തോനുന്നു

ഡൌണിംഗ് സ്ട്രീറ്റില്‍ നിന്ന് ആറായിരം നാഴിക ദൂരെ , ബംഗാള്‍ ഉള്‍ക്കടലിനു മേലെയായി ,ഗംഗാ നദീതടത്തിലെ ഒരു ഗ്രാമത്തില്‍ ,ഒരു കര്‍ഷകന്റെ കുടിലില്‍ മണ്ണ് മെഴുകിയ നിലത്ത് പ്രായം ചെന്ന ഒരാള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു , …അദ്ദേഹം അങ്ങനെ കിടക്കുമ്പോള്‍ ദുര്‍ബലനായ ചെറിയൊരു ജീവിയാണെന്നേ തോന്നുകയുള്ളൂ പക്ഷെ അതൊരു തെറ്റിധാരണയാണ് , കളിമണ്ണ്‍ പൂശിയതിനിടയില്‍ നിന്നു പുഞ്ചിരി പൊഴിക്കുന്ന ആ എഴുപത്തിയെട്ടുകാരന്‍ ജീവിച്ചിരിപ്പുള്ള മറ്റാരേക്കാളുമധികം ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്‍റെ അടിത്തറയിളക്കുന്നതിനു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് , ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള മാര്‍ഗം കണ്ടെത്തുന്നതിനു വേണ്ടി വിക്ടോറിയരാജ്ഞിയുടെ പ്രപൌത്രനെ ദല്‍ഹിയിലെക്കയക്കാന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി നിര്‍ബന്ധിതനായതിനു കാരണക്കാരന്‍ അധെഹമാണ് ,

മോഹന്‍ദാസ് കരംചന്ദ്‌ ഗാന്ധിയെന്ന അസാധാരണനായ വിപ്ലവകാരിയായിരുന്നു , ലോകത്തിലെ അനന്യ സാധാരണമായ വിമോചന പ്രസ്ഥാനത്തിന്റെ സൌമ്യനായ പ്രവാചകന്‍ ,അക്രമാസക്തമായ ഒരു നൂറ്റാണ്ടിനു പുതിയൊരു മാര്‍ഗം ഗാന്ധി കാട്ടികൊടുത്തു -അഹിംസാ സിദ്ധാന്തം , ഇന്ത്യഉപഭൂഗണ്ടത്തില്‍ നിന്നു  ബ്രിട്ടനെ ആട്ടിയോടിക്കുന്നതിനു ജനങ്ങളെ അണിനിരത്താന്‍ അദ്ദേഹം ഉപയോഗിച്ചത് അതാണ്‌ സായുധ കലാപത്തിനു പകരം ധാര്‍മികമായ സമരം, യന്ത്രതോക്കുകള്‍ക്ക് പകരം പ്രാര്‍ത്ഥന ഭീകരമായ ബോംബുകളുടെ ശബ്ദകോലാഹലത്തിന്റെ സ്ഥാനത്ത് അവന്ജാപൂര്‍ണമായ നിശബ്ദത .

രാഷ്ട്രീയ വിടുവായന്മാരുടെ നാവിട്ടടിയും സ്വേച്ചാധിപതിമാരുടെ അട്ടഹാസങ്ങളും പശ്ചിമയൂറോപ്പില്‍ പ്രതിധ്വനിച്ചു നില്‍ക്കെ.ഗാന്ധി ലോകത്തെ ഏറ്റവും ജനസാന്ദ്രമായ മേഖലയിലെ ജനലക്ഷങ്ങളെ ശബ്ദമുണ്ടാക്കാതെ തന്നെ ഇളക്കി മറിച്ചു , അനുയായികളെ തന്‍റെ കോടിക്ക് കീഴില്‍ അണിനിരത്തുമ്പോള്‍ അധികാരതിന്‍റെയോ ഭാഗ്യത്തിന്‍റെയോ വാഗ്ദാനമൊന്നും അദ്ദേഹം നല്‍കിയില്ല മറിച്ചു അദ്ദേഹം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി “എന്റെ സംഘത്തില്‍ ചേരുന്നവര്‍ വെറും നിലത്ത് കിടന്നുറങ്ങാനും പരുക്കന്‍തുണികള്‍ ധരിക്കാനും ഏതു നേരത്തും ഉറക്കം ഉപേക്ഷിക്കാനും മടുപ്പുണ്ടാക്കുന്ന സാധാരണ ഭക്ഷണം കഴ്ഹിക്കാനും  സ്വന്തം കക്കൂസ് വൃത്തിയാക്കാന്‍ പോലും തയ്യാറായിരിക്കണം .

03214052f361a99244fe9520893110ed

തന്‍റെ അനുയായികളുമായി  അദ്ദേഹം എഴുത്തുകുത്തുകള്‍ സ്വന്തം കൈപ്പടയില്‍ തന്നെ നടത്തി , വായാടിത്തത്തിന്‍റെയോ ആദര്‍ശപരമായ സമ്മര്‍ധത്തിന്‍റെയോ   അടിസ്ഥാനത്തില്‍ ജനസാമാന്യത്തെ പാകപ്പെടുത്തിയെടുക്കാനുള്ള തന്ത്രങ്ങളൊന്നും  അദ്ദേഹം ഉപയോഗിച്ചില്ല , എങ്കിലും ആധുനിക വാര്‍ത്താവിനിമയ ഉപാധികളൊന്നും ഇല്ലാതിരുന്ന ഒരു രാജ്യത്ത് അദ്ധേഹത്തിന്‍റെ സന്ദേശം ആഴത്തില്‍ ഇറങ്ങി ചെന്നു ,ഇന്ത്യയുടെ ആത്മാവിനോട് നേരിട്ട് സംസാരിക്കാനുള്ള പ്രത്തേക കഴിവ് അദ്ധേഹത്തിനുണ്ടായിരുന്നു , തികച്ചും പുതിയതായിരുന്നു അദ്ധേഹത്തിന്‍റെ രീതികള്‍ , വിരോധാഭാസമെന്നു പറയട്ടെ തുടര്‍ച്ചയായി ക്ഷാമത്തെ അഭിമുഖീകരിക്കുന്നതും നൂറ്റാണ്ടുകളായി വിശപ്പ്‌ ഒരു ശാപമെന്നോണം നിലനില്‍ക്കുന്നതുമായ ഒരു നാട്ടില്‍ ഗാന്ധി പ്രയോഗിച്ച ഏറ്റവും ആപല്‍ക്കരമായ ആയുധം സ്വയം ഭക്ഷണം ഉപേക്ഷിക്കുക എന്ന ലളിതമായ നടപടിയായിരുന്നു -നിരാഹാര വ്രതം . സോടാക്കാരം ചേര്‍ത്ത വെള്ളം മോത്തികുടിച്ചുകൊണ്ടാണ്‌ അദ്ദേഹം ബ്രിട്ടന്‍റെ ഗര്‍വഭംഗം സാധിച്ചത് .

സ്വാഭാവികമായി കണ്ട ഗാന്ധിയില്‍നിന്നും വ്യത്യസ്തമായി കൌശലക്കാരനായ ഒരു ഗാന്ധിയെ ഞാനിവിടെ കാണുന്നു ,മൃത്യുവിന്‍റെ പടിവാതില്‍ക്കല്‍ വരെ പോയി തിരിച്ചുവന്നും തന്‍റെ ആശയങ്ങളെ പരീക്ഷിച്ചു വിജയിപ്പിച്ചെടുത്ത ഒരു പ്രതിഭയെ  ,

താത്വികകഥകള്‍ തല്‍ക്കാലം മറക്കാം ,

തന്‍റെതല്ലാത്ത പല  അമാനുഷികതകളും പേറി ഇന്ന് ചിരിച്ചിരിക്കുന്ന ഗാന്ധിയേക്കാള്‍ എനിക്കിഷ്ടം ആ കൌശലക്കാരന്‍ ഗാന്ധിയെയാണ്  .

CREATIVITY – Another Brick I Broke .

GetImage.aspx_

ന്ന് കീബോര്‍ഡില്‍ വിരലുകള്‍ പരതരുതെന്നു വിചാരിച്ചതാണ് പക്ഷെ കഴിഞ്ഞില്ല , ഈയിടെയായി ബ്ലോഗെഴുത്ത് ഗൌരവത്തിലെടുക്കണം എന്നു ഇടയ്ക്കിടെ മനസ് ഓര്‍മിപ്പിക്കുന്നു , ഒരു കവിത അല്ലെങ്കില്‍ കഥ അല്ലെങ്കില്‍ ലേഖനം  എന്തെഴുതാനും വേണം ഒരു പ്ലാറ്റ്ഫോം പക്ഷെ ഈ പ്ലാറ്റ്ഫോം ആണ് ഒത്തു വരാത്തത് ,

ഉണ്ടാക്കിയെടുക്കുന്ന പ്ലാട്ഫോമുകള്‍ ടൈപ് ചെയ്തു കഴിഞ്ഞ് നോക്കുമ്പോള്‍ എന്തൊക്കെയോ മുഴച്ചു നില്‍ക്കുന്ന പോലെ , വായിച്ചു കഴിഞ്ഞ ഏതേലും പുസ്തകത്തെ പറ്റി എഴുതാമെന്ന് വച്ചാല്‍ അതൊരു ക്രിയേറ്റീവല്ലാത്തപോലെ  ,ഒടുക്കം കരുതി ഇനി എന്നെങ്കിലും ക്രിയേറ്റിവായി എന്നു തോനുന്ന എന്തേലും കിട്ടിയാല്‍  മാത്രേ എഴുതുന്നുള്ളൂ എന്നു ,

എഴുത്തിന്റെ രസതന്ത്രം പിടികിട്ടുന്നില്ല ഒരു ഇസത്തിനു പിന്നാലെ പോകുമ്പോ അതിലും വലുത് എന്തോ ഉണ്ടെന്നു തോനുന്നു  പക്ഷെ അതിനടുതെത്തുമ്പോള്‍  അതും മതിയായില്ല  എന്നൊരു തോന്നല്‍! , ഇനി മറ്റൊരു തലത്തില്‍ സാഹിത്യത്തെ കുറിക്കാമെന്നു വച്ചാല്‍ അവിടേം ക്രിയേറ്റിവിറ്റിയുടെ ദൌര്‍ബല്യം . 

ഒടുക്കം തീരുമാനിച്ചു ഇത്രയും കാലം എങ്ങിനെയെഴുതിയോ അങ്ങിനെ തന്നെ മതി ! അല്ല പിന്നെ …

ഭവതി ഹിലരി നമ്മെ പഠിപ്പിച്ചത് …

95 years ago today, the ratification of the 19th Amendment brought women one step closer to winning the right to vote. Here’s to making history.

-Hillary clinton

.12144921

ഇന്നലെ ഹിലാരി ക്ലിന്റന്റെ ഫേസ്ബുക്ക്‌ ടൈം ലൈനില്‍ കണ്ടതാണ് ഈ വരികള്‍ ഒപ്പം ഈ ചിത്രവും

11880569_964299703626559_6406236619367499766_n

ഒരു നൂറ്റാണ്ടിന്‍റെ പോലും സ്ത്രീസമത്വം  അവകാശപെടാനില്ലാത്ത ഇവരൊക്കെയാണല്ലോ നമ്മെ സംസ്കാരം പഠിപ്പിക്കാന്‍ ഒരുംബെടുന്നതെന്ന് വെറുതെ ചിന്തിച്ചു പോയ്‌ …..

ഇല്ല …പകചിട്ടില്ല ഒട്ടും …

പക്ഷെ ഓര്‍ത്തുപോയ് ജാന്‍സിയിലെ റാണി ലക്ഷ്മീഭായിയെ ,ഉള്ളാളിലെ റാണി അംബികയെ ,കിട്ടൂരിലെ റാണി  ചെന്നമ്മയെ  എല്ലാം …

#i am against

Now i am in a challenge with myself, its not about any addiction or something else …

but it deals with an era …
i am not kidding you because in these three days i leave my smartphone in my shelf, and take my old one and go on ..
no watsapp , no FB, nothing..

but i am really shocked

this three days because i read 3 books in these days , completed all my unfinished jobs , cleaned my room after a decade, and etc…

i think that in a new era of “smartism” we should keep a gap on our-self and the giggling of virtual world..

try it , that will make you shocked…

 

#red

​ഇതളുകള്‍ രണ്ടായി മുറിഞ്ഞുവീണു
കാനത്തിന്  വിപ്ളവത്തിന്‍റെ വെകിളി പിടിച്ചു 
പിണറായിക്കും എം.ബി.രാജേഷിനും ജലദോഷമായിരുന്നു അന്ന്
അതാ പെട്ടെന്ന്…
വിപ്ളവം പൊട്ടിയൊലിച്ചു… തിങ്കളാഴ്ച 
19 വെടിയുണ്ടകളേറ്റവനെ പെറ്റ തള്ള …
അവരോടൊപ്പം കാലം ഇതെല്ലാം നോക്കി അമ്പരന്നു…
🌹